യുഎഇയിൽ ഇറാന്റെ വ്യാപക ആക്രമണം; ദുബൈ തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് തീപിടിച്ചു
സ്കൂളുകൾക്ക് ഓൺലൈൻ പഠനം ഏപ്ലിൽ 17 വരെ നീട്ടി

ദുബൈ: യുഎഇയിൽ ഇറാന്റെ വ്യാപക ആക്രമണം. വ്യോമ പ്രതിരോധ സേന കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ 11 ബാലിസ്റ്റിക് മിസൈലുകളെയും 27 ഡ്രോണുകളെയും പ്രതിരോധിച്ചതായി അറിയിച്ചു. ദുബൈയിലെ അൽബദഅയിൽ മിസൈൽ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ വീണ അവശിഷ്ടങ്ങൾ കാരണം ആൾതാമസമില്ലാത്ത ഒരു കെട്ടിടത്തിന് തീപിടിച്ചു. ഈ സംഭവത്തിൽ സമീപത്തുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
ദുബൈ തീരത്ത് നങ്കൂരമിട്ടിരുന്ന 'അൽ സൽമി' എന്ന കുവൈത്ത് എണ്ണക്കപ്പലിന് നേരെയും ഇറാൻ നേരിട്ട് ആക്രമണം നടത്തി. ആക്രമണത്തിൽ എണ്ണക്കപ്പലിന് തീപിടിച്ചു. പൂർണമായും എണ്ണ നിറച്ചിരുന്ന കപ്പലിന് നേരെയായിരുന്നു ആക്രമണം. സമുദ്രത്തിൽ എണ്ണ ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കപ്പലിലുണ്ടായിരുന്ന 24-ഓളം ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ ഷാർജയിലും ആദ്യമായി ആക്രമണമുണ്ടായി. ഷാർജ സെൻട്രൽ റീജിയണിലുള്ള തുറയ്യ ടെലികോം ആസ്ഥനത്തിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ഈ ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് യുഎഇയിൽ സ്കൂളുകൾക്ക് ഓൺലൈൻ പഠനം ഏപ്രിൽ 17 വരെ നീട്ടിയിട്ടുണ്ട്. സ്വകാര്യ സ്കൂളുകൾക്കും നഴ്സറികൾക്കും ബാധകമാകും. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനം. ഇറാന്റെ ആക്രമണം ആരംഭിച്ചത് മുതൽ യുഎഇ വ്യോമ പ്രതിരോധ സേന ഇതുവരെ നേരിട്ടത് 425 ബാലിസ്റ്റിക്, 15 ക്രൂയിസ് മിസൈലുകൾ എന്നിവയും 2000ത്തോളം ഡ്രോണുകളുമാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സേന അതീവ ജാഗ്രതയിലാണെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ
Adjust Story Font
16

