Quantcast

വ്യാഴം ഭൂമിക്കരികിൽ; വീഡിയോ പകർത്തി ദുബൈ കിരീടാവകാശി

ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിലാണ് വീഡിയോ

MediaOne Logo

Web Desk

  • Updated:

    2022-09-27 16:16:36.0

Published:

27 Sept 2022 9:42 PM IST

വ്യാഴം ഭൂമിക്കരികിൽ; വീഡിയോ പകർത്തി ദുബൈ കിരീടാവകാശി
X

ദുബൈ: ഭൂമിക്കടുത്തെത്തിയ വ്യാഴത്തിന്റെ വീഡിയോ പങ്കുവെച്ച് ദുബൈ കിരീടാവാകാശി. ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിലാണ് കൗതുകമുണർത്തുന്ന വീഡിയോ പകർത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രമിലാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽമക്തൂം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 59 വർഷത്തിനിടെ വ്യാഴം ഭൂമിക്ക് ഏറ്റവും അടുത്തെത്തിയത് കഴിഞ്ഞ രാത്രിയായിരുന്നു.

'ബുർജ് ഖലീഫ ഗ്രഹങ്ങളുടെ രാജാവിനെ കണ്ടുമുട്ടുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ. നിരവധി പേരാണ് കൗതുകകരമായ ഈ വീഡിയോയോട് സോഷ്യൽമീഡിയയിൽ പ്രതികരിച്ചത്. ഒറ്റദിവസത്തിനിടെ നാല് ലക്ഷത്തോളം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ഇതിന് മുമ്പ് 1963 ലാണ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഭൂമിക്ക് ഇത്രയും അരികിലെത്തിയത്.

TAGS :

Next Story