Quantcast

കൽബ ഹെറിറ്റേജ്​ മാർക്കറ്റ് വീണ്ടും​ തുറന്നു; ഷാർജ ഭരണാധികാരി​ ഉദ്​ഘാടനം ചെയ്തു​

ഷാർജയിലെ പേരുകേട്ട കൽബ മാർക്കറ്റിൽ രണ്ടു നിരകളിലായി 140 ഷോപ്പുകളാണ്​ പ്രവർത്തിക്കുന്നത്

MediaOne Logo

Web Desk

  • Published:

    23 Dec 2023 5:36 PM GMT

കൽബ ഹെറിറ്റേജ്​ മാർക്കറ്റ് വീണ്ടും​ തുറന്നു; ഷാർജ ഭരണാധികാരി​ ഉദ്​ഘാടനം ചെയ്തു​
X

ഷാർജ: ഷാർജയിലെ അതിപുരാതനമായ കൽബ ഹെറിറ്റേജ്​ മാർക്കറ്റ്​ പുനരുദ്ധാരണ ജോലികൾ പൂർത്തിയാക്കി വീണ്ടും തുറന്നു. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി മാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.​.​

ഖോർഫുക്കാനിലെ ഭരണാധികാരിയുടെ ഓഫിസ്​ ഡെപ്യൂട്ടി തലവൻമാരായ ശൈഖ്​ സഈദ്​ ബിൻ സഖർ അൽ ഖാസിമി, ശൈഖ്​ ഹൈതം ബിൻ സഖർ അൽ ഖാസിമി എന്നിവരുടെ നേതൃത്വത്തിലാണ്​ ഉദ്ഘാടന പരിപാടികൾക്കായി സുൽത്താനെ സ്വീകരിച്ചത്​. ഷാർജയിലെ പേരുകേട്ട കൽബ മാർക്കറ്റിൽ രണ്ടു നിരകളിലായി 140 ഷോപ്പുകളാണ്​ പ്രവർത്തിക്കുന്നത്​.

ഇവയുടെ മുൻ ഭാഗങ്ങൾ നഗരത്തിന്‍റെ പരമ്പരാഗത നഗര ശൈലിക്ക്​ അനുസൃതമായി പൈതൃക മുദ്രയോടെയാണ്​ നിർമിച്ചിരിക്കുന്നത്​. എല്ലാ കടകൾക്കും മുന്നിൽ 570 മീറ്റർ നീളത്തിൽ രണ്ട് വ്യത്യസ്ത രീതിയിലുള്ള മരവും പ്ലാസ്റ്ററും, വാസ്തുവിദ്യാ സ്വഭാവമുള്ള കമാനങ്ങളും ഹെറിറ്റേജ് ആർക്കേഡും നിർമിച്ചിട്ടുണ്ട്​.

ശൈഖ്​ സഈദ്​ ബിൻ ഹമദ് സ്ട്രീറ്റിന് കിഴക്ക് 120 മീറ്റർ നീളത്തിലും തെരുവിന്‍റെ പടിഞ്ഞാറ് ഭാഗത്ത് 470 മീറ്റർ നീളത്തിലും പൈതൃക വിപണിയെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പരിസരങ്ങളിലായി ഒരുക്കിയിട്ടുള്ള 473 പാർക്കിങ്​ ഇടങ്ങൾ സന്ദർശകർക്ക്​ മാർക്കറ്റിലേക്ക്​ പ്രവേശനം സുഖമമാക്കും

TAGS :

Next Story