കൊടുങ്ങല്ലൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
5 വർഷം ഒമാനിൽ സേവനമനുഷ്ഠിച്ചിരുന്നു

ദുബൈ: തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ദുബൈയിൽ നിര്യാതനായി. എറിയാട് കടപ്പൂര് പൊയിലിങ്ങൽ ഹൗസിൽ താജുദ്ദീനാണ് (55) നിര്യാതനായത്. 20 വർഷമായി യുഎഇയിലുള്ള ഇദ്ദേഹം അൽതവാർ ഈഗിൾ ലൈൻ ഡോക്യുമെന്റ് ക്ലിയറിങ് സർവീസ് ജീവനക്കാരനാണ്. നേരത്തേ 5 വർഷം ഒമാനിൽ സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: ബദറുന്നിസ. മക്കൾ: തൻസീഹ് (അധ്യാപകൻ), ഖദീജ അസ്ലഹ (ആറാംക്ലാസ് വിദ്യാർഥി). നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Next Story
Adjust Story Font
16

