ഗൾഫ് തീരത്ത് ന്യൂനമർദം; യു.എ.ഇയിൽ ഇന്ന് പരക്കെ മഴ
ഡിസംബർ 19 വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരും

ദുബൈ: ഗൾഫ് തീരത്ത് രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായി യു.എ.ഇയിൽ ഇന്ന് പരക്കെ മഴ. ഈമാസം 19 വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
മഴ കനക്കും എന്നതിനാൽ അടുത്തവെള്ളിയാഴ്ച വരെ യു.എ.ഇയുടെ പലഭാഗങ്ങളിലും യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ദുബൈ, അബൂദബി, ഷാർജ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ പലയിടങ്ങളിൽ ശക്തമായ മഴലഭിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്തനിവാരണ സമിതി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവെച്ചിട്ടുണ്ട്.
ദുബൈ പൊലീസും വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുന്നുണ്ട്. ഫുജൈറയിലും ഷാർജയുടെ ഭാഗമായ നസ്വവയിലും ശക്തമായ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു.
Next Story
Adjust Story Font
16

