Quantcast

ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് അൽ മഖാമിൽ; ഉൽഘാടനം ചെയ്തു

പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏറ്റവും മികച്ച ഷോപ്പിങ്​ അനുഭവമായിരിക്കും ഇവിടെ ലഭിക്കുകയെന്ന് ​ലുലു സാരഥികൾ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    9 Sep 2022 5:14 PM GMT

ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് അൽ മഖാമിൽ; ഉൽഘാടനം ചെയ്തു
X

ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് അൽഐനിലെ അൽ മഖാമിൽ ഉദ്ഘാടനം ചെയ്തു. വിപുലമായ സൗകര്യങ്ങളോടെയുള്ളതാണ്​ ഹൈപ്പർ മാർക്കറ്റ്. ​പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏറ്റവും മികച്ച ഷോപ്പിങ്​ അനുഭവമായിരിക്കും ഇവിടെ ലഭിക്കുകയെന്ന് ​ലുലു സാരഥികൾ അറിയിച്ചു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി യുടെ സാന്നിദ്ധ്യത്തിൽ, യു.എ.ഇ. ഇസ്ലാമിക് അതോറിറ്റി ചെയർമാൻ ഡോക്ടർ മുഹമ്മദ് മത്താർ സാലെ അൽ കഅബിയാണ് ഉദ്ഘാടനം നിർവഹിച്ചത്​.

40,000 ചതുരശ്രയടിവിസ്തീർണ്ണത്തിൽ രണ്ട് നിലകളിലായാണ് ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്​. ആകർഷകമായ വിലയിൽ എല്ലാതരം ഉൽപന്നങ്ങളും ഇവിടെ ലഭ്യമായിരിക്കും. ഗൾഫിലും പുറത്തും കൂടുതൽഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാൻ പദ്ധതി ആവിഷ്​കരിച്ചതായി എം.എ യൂസുഫലി അറിയിച്ചു. ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ എന്നിവരും സംബന്ധിച്ചു.

TAGS :

Next Story