യുഎഇയിലെ പ്രധാന വിമാനത്താവളങ്ങൾ ഇന്ന് മുതൽ ഭാഗികമായി പ്രവർത്തനം ആരംഭിക്കും
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് മുൻഗണന

ദുബൈ: യുഎഇയിലെ പ്രധാന വിമാനത്താവളങ്ങൾ എല്ലാം ഇന്ന് മുതൽ ഭാഗികമായി പ്രവർത്തനം ആരംഭിക്കും. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് മുൻഗണന നൽകിയാകും വിമാനങ്ങൾ സർവീസ് നടത്തുക. പ്രമുഖ യുഎഇ വിമാനകമ്പനികൾ സാധാരണ സർവീസ് ആരംഭിക്കാൻ ഇനിയും സമയമെടുക്കും. എന്നാൽ, എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് മുതൽ മസ്‌കത്ത് സർവീസ് പുനരാരംഭിക്കും.
അതിനിടെ, യുഎഇക്ക് നേരെ നാലാം ദിവസവും ഇറാൻ ആക്രമണം കടുപ്പിച്ചു. കനത്ത മിസൈലാക്രമണമാണ് നടത്തിയത്. കൂട്ട മിസൈൽ ആക്രമണത്തെ യുഎഇ സേന ശക്തമായി തന്നെ നേരിട്ടു. സേന സുസജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അബൂദബിയിലും ദുബൈയിലും സ്‌ഫോടന ശബ്ദമുണ്ടായിട്ടുണ്ട്. അതിനാൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് എംബസി അറിയിച്ചു. ഇന്ത്യൻ സംഘടനാ പ്രതിനിധികളുമായി അംബാസഡർ ദീപക് മിത്തൽ ചർച്ച നടത്തി. സഹായത്തിന് വിളിക്കാം- 800 46342, +971 54 3090571 (വാട്‌സ്ആപ്പ്)
Adjust Story Font
16

