ദുബൈ അൽ ബർഷയിലെ താമസക്കെട്ടിടത്തിൽ വൻ തീപിടിത്തം; ആളപായമില്ല
കെട്ടിടത്തിന്റെ താഴെ നിലയിൽ പ്രവർത്തിച്ചിരുന്ന കഫറ്റീരിയയിലെ പാചകവാതകം ചോർന്നതാണ് തീപിടിത്തത്തിന് കാരണം

ദുബൈ: അൽ ബർഷയിൽ മാൾ ഓഫ് എമിറേറ്റിന് സമീപമുള്ള താമസക്കെട്ടിടത്തിൽ വൻ തീപിടിത്തം. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ഹാലിം സ്ട്രീറ്റിലെ പതിമൂന്നു നിലക്കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അതിവേഗം തീ നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.
കെട്ടിടത്തിന്റെ താഴെ നിലയിൽ പ്രവർത്തിച്ചിരുന്ന പേൾ വ്യൂ റസ്റ്ററന്റ് ആന്റ് കഫറ്റീരിയയിലെ പാചകവാതകം ചോർന്നതാണ് തീപിടിത്തത്തിന് കാരണം. മലയാളികൾ അടക്കം ജോലി ചെയ്യുന്ന റസ്റ്ററന്റാണിത്. തീപിടിത്തത്തിന് മുമ്പെ പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 'റെക്കോഡ് വേഗത്തിൽ തീ നിയന്ത്രണ വിധേയമാക്കി' എന്നാണ് സിവിൽ ഡിഫൻസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
Next Story
Adjust Story Font
16

