Quantcast

പാണ്ടിക്കാട്​ സ്വദേശിയായ അധ്യാപകൻ ഫുജൈറയിൽ നിര്യാതനായി

പാണ്ടിക്കാട്​ ഹൈസ്​കൂൾ പടിക്ക്​​ സമീപം ബിനു നൗഫലാണ്​ നിര്യാതനായത്

MediaOne Logo

Web Desk

  • Published:

    18 Oct 2021 7:51 AM GMT

പാണ്ടിക്കാട്​ സ്വദേശിയായ അധ്യാപകൻ ഫുജൈറയിൽ നിര്യാതനായി
X

മലപ്പുറം പാണ്ടിക്കാട്​ സ്വദേശിയായ അധ്യാപകൻ ഫുജൈറയിൽ ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. പാണ്ടിക്കാട്​ ഹൈസ്​കൂൾ പടിക്ക്​​ സമീപം ബിനു നൗഫലാണ്​ (41) നിര്യാതനായത്​. കെവിടെൻ അലവിയുടെയും ജമീലയുടെയും മകനാണ് ബിനു.

അവർ ഓൺ ഇംഗ്ലീഷ്​ സ്​കൂളിലെ അധ്യാപകനാണ്​. ദിവസങ്ങൾക്ക്​ മുൻപാണ്​ നാട്ടിൽ നിന്ന്​ മടങ്ങിയെത്തിയത്​. സേവന രംഗത്ത്​ ഫുജൈറയിൽ സജീവമായിരുന്നു. എസ്​.ഐ.ഒ മുൻ ജില്ലാ സമിതി അംഗമായിരുന്നു. പ്രവാസി ഇന്ത്യ ഏരിയ പ്രസിഡൻറായിരുന്ന അദ്ദേഹം നിലവിൽ ​ഐ.സി.സി ഏരിയ പ്രസിഡൻറുമായിരുന്നു.

കെമിസ്​ട്രിയിൽ കാലിക്കറ്റ്​ യൂനിവേഴ്​സിറ്റിയിൽ നിന്ന്​ പി.എച്ച്​ഡി എടുത്തു. ഭാര്യ: കെ. റിൻഷ. മക്കൾ: ഹാദിഫ്​, ഹനീഫ്​, ഹിന സഹ്​ർ. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

TAGS :

Next Story