Quantcast

ദുബൈയിൽ ടാങ്കർ ലോറി മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു

വളവ്​ തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കർ മറിയുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    23 March 2023 7:01 PM GMT

ദുബൈയിൽ ടാങ്കർ ലോറി മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു
X

ദുബൈ: ദുബൈയിൽ ടാങ്കർ ലോറി മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു. തിരുവനന്തപുരം ആഴൂർ കൊളിച്ചിറ പുത്തൻബംഗ്ലാവിൽ നിഖിലാണ്​ (27) മരിച്ചത്​. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിലെ ജീവനക്കാരനായിരുന്നു നിഖിൽ. വളവ്​ തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കർ മറിയുകയായിരുന്നു. ഉച്ചയോടെയാണ്​ സംഭവം.

പഞ്ചാബ്​ സ്വദേശിയായിരുന്നു ഡ്രൈവർ. പിതാവ്​: പ്രസന്നൻ. മാതാവ്​: ലീല. ഭാര്യയും ഒന്നര വയസുള്ള കുട്ടിയുമുണ്ട്​. ഹംപാസ്​ പ്രതിനിധി അലി മുഹമ്മദിന്‍റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച്​ സംസ്‌കരിക്കും.

TAGS :

Next Story