ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെ മലയാളി അബൂദബിയിൽ നിര്യാതനായി
അബൂദബി ഖസർ ബഹർ പാലസിൽ ജോലി ചെയ്തുവരികയായിരുന്നു

അബൂദബി: ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെ മലയാളി അബൂദബിയിൽ നിര്യാതനായി. മലപ്പുറം വളാഞ്ചേരി സ്വദേശി അബ്ദുസമദാ(52)ണ് നിര്യാതനായത്. വെങ്ങാട് മേൽമുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനുവിന്റെയും പടിഞ്ഞാറപ്പാട്ട് നഫീസയുടെയും മകനാണ്.
അബൂദബി ഖസർ ബഹർ പാലസിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ആരിഫ പള്ളിമാലിൽ. ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ശിന, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ എന്നിവർ മക്കളാണ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ഖബറടക്കം ശനിയാഴ്ച രാവിലെ വെങ്ങാട് മേൽമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Next Story
Adjust Story Font
16

