Quantcast

അബൂദബിയിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണാണ് മരണം

MediaOne Logo

Web Desk

  • Published:

    25 April 2025 10:42 PM IST

Malayali student dies after falling from building in Abu Dhabi
X

അബൂദബി: അബൂദബിയിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. എറണാകുളം തോട്ടറപാറയിൽ ബിനോയ് തോമസിന്റെയും എൽസിയിയുടെയും മകൻ അലക്സ് ബിനോയി(17 )യാണ് താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അമ്മ ജോലി ചെയ്യുന്ന അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ കെട്ടിടത്തിൽ നിന്നു കുട്ടി വീണ വിവരം വാച്ച്മാൻ വിളിച്ചറിയിക്കുമ്പോഴാണ് വീട്ടുകാർ അറിഞ്ഞത്. അബൂദബി മുറൂർ ഇന്ത്യൻ സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയായ അലക്‌സ് ബിനോയ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുമ്പോഴാണ് അപകടം.

നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്ന മൃതദേഹം ഞായറാഴ്ച തോട്ടറിയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ സംസ്‌കരിക്കും. സഹോദരങ്ങൾ: ഡോ. രാഹുൽ ബിനോയ്(ആലപ്പുഴ, രോഹിത് ബിനോയ്(പോളണ്ട്).

TAGS :

Next Story