Quantcast

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച നിലയിൽ

കണ്ണൂർ അഴീക്കോട് സ്വദേശിനി ആർഷയും ഏകമകൾ റൂഹിയുമാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-05-23 12:32:17.0

Published:

23 May 2026 2:43 PM IST

Malayali woman and daughter found dead in Sharjah
X

ദുബൈ: യുഎഇയിലെ ഷാർജയിൽ മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് പുതിയകാവ് 'ആർഷ അഷിത'ഭവനത്തിൽ ആർഷയും ഏകമകൾ റൂഹിയുമാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് യുഎഇ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആർഷയ്ക്ക് 35 വയസ്സായിരുന്നു. ഏതാനും വർഷമായി ഭർത്താവ് നിഹാലിനൊപ്പം ഷാർജയിലെ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്.

മരണ കാരണം വ്യക്തമല്ല. സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. നിഹാലിന്റെ പിതാവും സഹോദരനുമെല്ലാം യുഎഇയിൽത്തന്നെയാണ് താമസം. ആർഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ആത്മഹത്യക്ക് കേസെടുത്ത് ഷാർജ പൊലീസ് വിശദമായി അന്വേഷണം നടത്തുകയാണ്. ദുബൈയിലെ വാഹനാപകടത്തിലാണ് ഇരുവരും മരിച്ചതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് തള്ളിക്കളയുന്നതാണ് ഷാർജ പൊലീസിന്റെ പ്രതികരണം.

TAGS :

Next Story