Quantcast

നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മമ്മൂട്ടി ഫാൻസ് അസോ. യു.എ.ഇ ചാപ്റ്റർ

MediaOne Logo

Web Desk

  • Published:

    12 Sept 2022 10:31 AM IST

നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി   മമ്മൂട്ടി ഫാൻസ് അസോ. യു.എ.ഇ ചാപ്റ്റർ
X

നടൻ മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ് ഇന്റർനാഷണൽ യു.എ.ഇ ചാപ്റ്റർ കോഴിക്കോട് വെസ്റ്റ്ഹിൽ പുവർഹോമിലും മൂവാറ്റുപുഴ സ്‌നേഹവീട്ടിലെ അമ്മമാർക്കും ഓണസദ്യയൊരുക്കി.

ചേവായുർ കുഷ്ഠരോഗ ആശുപത്രിയിൽ ഒരുമാസത്തേക്ക് ആവശ്യമായ സാധനങ്ങളും എത്തിച്ചു. ഫാൻസ് അസോസിയേഷൻ സംസ്ഥാന സമിതിയുമായി കൈകോർത്താണ് യു.എ.ഇ ചാപ്റ്റർ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയതെന്ന് ഭാരവാഹികളായ മൻസൂർ സാദിഖ്, ഫിറോസ് ഷാ എന്നിവർ അറിയിച്ചു.

TAGS :

Next Story