Quantcast

മാർബർഗ് വൈറസ് ബാധ; ജാഗ്രതയോടെ യു.എ.ഇ

യാത്രക്കാരെ ഐസൊലേറ്റ് ചെയ്യും

MediaOne Logo

Web Desk

  • Published:

    5 April 2023 2:07 PM IST

Marburg virus infection
X

ആഫ്രിക്കയിൽ മാർബർഗ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ രണ്ട് രാജ്യങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാരെ ഐസൊലേറ്റ് ചെയ്യുമെന്ന് യു.എ.ഇ ആരോഗ്യവകുപ്പ് അറിയിച്ചു.

ഇക്വറ്റോറിയൽ ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെയാണ് ഐസോലേറ്റ് ചെയ്യുക. യാത്രയുടെ വിശദാംശങ്ങൾ മെഡിക്കൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യണം.

നേരത്തേ ഈ രാജ്യങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാൻ യു.എ.ഇ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു. ഒമാനടക്കം നിരവധി രാജ്യങ്ങൾ നേരത്തേ തന്നെ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

TAGS :

Next Story