Quantcast

മാസ്​റ്റർ വിഷൻ ഇന്‍റർനാഷണൽ അവാര്‍ഡ്: പ്രമോദ് രാമനും സ്മൃതി പരുത്തിക്കാടും പുരസ്കാരം ഏറ്റുവാങ്ങി

പ്രഖ്യാപിത നിലപാടുകളിൽ മാറ്റമില്ലാതെ മീഡിയവൺ യാത്ര ഇനിയും തുടരുമെന്ന്​ അവാർഡ്​ സ്വീകരിച്ചുകൊണ്ട്​ പ്രമോദ്​ രാമനും സ്​മൃതി പരുത്തിക്കാടും വ്യക്​തമാക്കി

MediaOne Logo

Web Desk

  • Updated:

    2022-03-20 02:02:53.0

Published:

20 March 2022 1:21 AM GMT

മാസ്​റ്റർ വിഷൻ ഇന്‍റർനാഷണൽ അവാര്‍ഡ്: പ്രമോദ് രാമനും സ്മൃതി പരുത്തിക്കാടും പുരസ്കാരം ഏറ്റുവാങ്ങി
X

മാസ്​റ്റർ വിഷൻ ഇന്‍റർനാഷണൽ അവാർഡുകൾ ദുബൈയിൽ വിതരണം ചെയ്​തു. മീഡിയവൺ എഡിറ്റർ പ്രമോദ്​ രാമൻ, സീനിയർ കോർഡിനേറ്റിങ്​ എഡിറ്റർ സ്മൃതി പരുത്തിക്കാട്​ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. റിട്ട. ജസ്​റ്റിസ്​ കെമാൽ പാഷ ഉൾപ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ആയിരുന്നു അവാർഡുദാന ചടങ്ങ്​.

സിനിമാ നിർമാതാവും വ്യവസായിയുമായ ആർ. ഹരികുമാറിൽ നിന്നാണ്​ പ്രമോദ്​ രാമനും സ്​മൃതി പരുത്തിക്കാടും പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്​​. ​ പ്രതിസന്​ധികളെ അതിജീവിച്ച്​ മീഡിയവൺ ചാനൽ കൂടുതൽ കരുത്തോടെ മുന്നോട്ടു പോകണമെന്ന പ്രവാസ ലോകത്തി​ന്‍റെ പ്രഖ്യാപനം കൂടിയായി മാറി ദുബൈ അൽ നാസർ ലിഷർ ലാന്‍റിൽ ഇന്നലെ രാത്രി നടന്ന അവാർഡുദാന ചടങ്ങ്​. പ്രഖ്യാപിത നിലപാടുകളിൽ മാറ്റമില്ലാതെ മീഡിയവൺ യാത്ര ഇനിയും തുടരുമെന്ന്​ അവാർഡ്​ സ്വീകരിച്ചുകൊണ്ട്​ പ്രമോദ്​ രാമനും സ്​മൃതി പരുത്തിക്കാടും വ്യക്​തമാക്കി.

കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരായ പി.ജി സുരേഷ്​ കുമാർ, അഭിലാഷ്​ പി ജോൺ, അപർണ സെൻ, ഹാഷ്​മി താജ്​ ഇബ്രാഹിം, ഡോ. അരുൺ കുമാർ എന്നിവരും അവാർഡ്​ സ്വീകരിച്ചു. ചടങ്ങി​ന്‍റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.

TAGS :

Next Story