Quantcast

പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ യു.എ.ഇയിലെ വിദ്യാർഥികളെ മീഡിയവൺ ആദരിക്കുന്നു

മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സ് എന്ന പേരിൽ യു.എ.ഇയിലെ മൂന്നിടങ്ങളിൽ നടക്കുന്ന ചടങ്ങിലാണ് വിദ്യാർഥികളെ ആദരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-22 19:11:02.0

Published:

22 Aug 2023 7:15 PM GMT

പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ യു.എ.ഇയിലെ വിദ്യാർഥികളെ മീഡിയവൺ ആദരിക്കുന്നു
X

ദുബൈ: പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ യു.എ.ഇയിലെ വിദ്യാർഥികളെ മീഡിയവൺ ആദരിക്കുന്നു. മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സ് എന്ന പേരിൽ യു.എ.ഇയിലെ മൂന്നിടങ്ങളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാർഥികളെ ആദരിക്കും. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് ഓൺലൈനിൽ പുരസ്‌കാരത്തിനായി അപേക്ഷ നൽകാം.

സി.ബി.എസ്.ഇ, ഐ. സി.എസ്ഇ. സിലബസുകളിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ 90 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയ വിദ്യാർഥികളെയും, കേരളാ സിലബസിൽ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയ വിജയിച്ചവരെയുമാണ് മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സ് പുരസ്‌കാരം നൽകി ആദരിക്കുന്നത്. ആദ്യഘട്ടത്തിൽ യു.എ.ഇയിലെ സ്‌കൂളുകളിൽ പഠിച്ച വിദ്യാർഥികളെയാണ് അബൂദബി, ദുബൈ, അജ്മാൻ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ ആദരിക്കുക.

മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സ് പുരസ്‌കാരത്തിന് യോഗ്യതയുള്ള വിദ്യാർഥികളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ തുടരുകയാണ്. അർഹരായവർക്ക് mabrook.mediaoneonline.com എന്ന വെബ്‌സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാം. ആഗസ്റ്റ് 30 ന് മുമ്പ് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ഹാബിറ്റ് സ്‌കൂൾ, അറക്കൽ ഗോൾഡ് ആൻഡ് ഡയമന്റ്‌സ് എന്നീ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് +971 52 873 1892, mabrook@mediaonetv.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.


TAGS :

Next Story