മീഡിയവൺ സ്റ്റാർ ഷെഫ് മൂന്നാം സീസൺ ഫെബ്രുവരി 16ന്

മീഡിയവൺ സ്റ്റാർ ഷെഫ് മൂന്നാം സീസൺ ഫെബ്രുവരി 16ന്. ദുബൈ മുഹൈസിനയിലെ ലുലു വില്ലേജിലാണ് പരിപാടി. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ബുധനാഴ്ച വരെ രജിസ്റ്റർ ചെയ്യാം.
ഗൾഫിലെ പാചകപ്രതിഭകളെ കണ്ടെത്താനുള്ള സ്റ്റാർ ഷെഫിന്റെ മൂന്നാം സീസണാണ് അണിയറയിൽ ഒരുങ്ങുന്നത്. സ്റ്റാർ ഷെഫിനു പുറമേ, കുട്ടിപ്പാചക വിദഗ്ധരെ കണ്ടെത്താനുള്ള ജൂനിയർ ഷെഫ്, ഹോം ബേക്കേഴ്‌സിനായുള്ള കേക്ക് ഡക്കറേഷൻ മത്സരങ്ങളും അരങ്ങേറും. സൗദി, ഒമാൻ അടക്കമുള്ള ജിസിസി രാഷ്ട്രങ്ങളിൽ വൻ പങ്കാളിത്തത്തോടെ നടന്ന മത്സരങ്ങൾക് ശേഷമാണ് സ്റ്റാർ ഷെഫ് ദുബൈയിലെത്തുന്നത്.
സെലിബ്രിറ്റി ഷെഫ് ഷെഫ് പിള്ള, അവതാരകൻ രാജ് കലേഷ് തുടങ്ങിയവർ അതിഥികളായെത്തും. നെല്ലറ ഗ്രൂപ്പ് സ്‌പോൺസർ ചെയ്യുന്ന പുട്ടടി മത്സരവും അരങ്ങേറും. ആകർഷകമായ നിരവധി സമ്മാനങ്ങളാണ് വിജയികൾക്കായി ഒരുക്കിയിട്ടുള്ളത്.
Next Story
Adjust Story Font
16

