Quantcast

യു.എ.ഇയിൽ നബിദിനാഘോഷം; നാളെ മുതൽ പൊതുഅവധി

ഷാർജ എമിറേറ്റിൽ ഇന്നും നബിദിനത്തിന് അവധി നൽകി

MediaOne Logo

Web Desk

  • Updated:

    2023-09-28 18:36:40.0

Published:

29 Sept 2023 12:00 AM IST

യു.എ.ഇയിൽ നബിദിനാഘോഷം; നാളെ മുതൽ പൊതുഅവധി
X

ദുബൈ: യു.എ.ഇ വിപുലമായ നബിദിനാഘോഷത്തിന് ഒരുങ്ങുന്നു. ഇന്നാണ് നബിദിനമെങ്കിലും നാളെ മുതലാണ് യു.എ.ഇയിൽ പൊതുഅവധി ആരംഭിക്കുന്നത്. എന്നാൽ, ഷാർജ എമിറേറ്റിൽ ഇന്നും നബിദിനത്തിന് അവധി നൽകി.

നാളെ മുതൽ വാരാന്ത്യഅവധിയടക്കം മൂന്ന് ദിവസം നീളുന്ന അവധിയാണ് നബിദിനം പ്രമാണിച്ച് യു.എ.ഇയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈയിലും, അബൂദബിയിലും നാളെ പാർക്കിങ് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ മീലാദ് പരിപാടികൾ കഴിഞ്ഞ ദിവസങ്ങൾ മുതൽ സജീവമാണ്.

ദുബൈ മർക്കസിന്റെ നേതൃത്വത്തിൽ ഹോർലാൻസിൽ ഗ്രാൻഡ് മീലാദ് സമ്മേളനം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹോർലാൻസ് ഹബീബ് ബേക്കറിക്ക് സമീപം ഓപ്പൺ ഗ്രൗണ്ടിലാണ് സംഗമം. നബിദിനത്തിന്റെ ഭാഗമായി ഗൾഫിൽ തുറസായി വേദിയിൽ പ്രവാസികൾ ഒരുക്കുന്ന ഏറ്റവും വലിയ മിലാദ് സംഗമാമാണിതെന്ന് മർക്കസ് അധികൃതർ പറഞ്ഞു.

TAGS :

Next Story