Quantcast

മെന്റലിസം ഷോയുടെ പേരിൽ കൊച്ചി സ്വദേശിയിൽ നിന്ന് പണം തട്ടിയെന്ന ആരോപണം അടിസ്ഥാന രഹിതം- മെന്റലിസ്റ്റ് ആദി

35 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ആരേപണം

MediaOne Logo

Web Desk

  • Updated:

    2026-02-06 13:55:16.0

Published:

6 Feb 2026 7:24 PM IST

Mentalist Aadi says allegations of extorting money from a Kochi native in the name of a mentalism show are baseless
X

ദുബൈ: മെന്റലിസം ഷോയുടെ പേരില്‍ കൊച്ചി സ്വദേശിയില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മെന്റലിസ്സ് ആദി. ഷോയുടെ ഒരു വര്‍ഷത്തെ നിര്‍മാണ കരാര്‍ എസ്‌ക്ലൂസീവ് ആയി നല്‍കണമെന്ന ആവശ്യം നിരസിച്ചതിലുളള വിരോധമാണ് കേസിന് കാരണമെന്ന് ദുബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മെന്റലിസ്റ്റ് ആദി പറഞ്ഞു. ഇതിന് പിന്നില്‍ വലിയ ​ഗൂഢാലചനയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

തന്റെ പത്ത് ഷോകളുടെ നിര്‍മാണത്തില്‍ പങ്കാളിയായ പരാതിക്കാരന് അത് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. ഒരു സ്‌പോണ്‍സർഷിപ്പ് പോലും ഇല്ലാതെയാണ് പത്ത് ഷോകളും നടന്നത്. എന്നാല്‍ മെന്റലിസം ഷോകള്‍ വലിയ ഹിറ്റായതിന് പിന്നാലെ ഒരു വര്‍ഷത്തെ നിര്‍മാണ കരാര്‍ വേണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെടുകയായിരുന്നു. ലാഭം ഉണ്ടായാലും നഷ്ടം ഉണ്ടായാലും സഹിക്കാന്‍ നിര്‍മാതാവിന് ബാധ്യതയുണ്ട്. എങ്കിലും പണം തിരിച്ച് നല്‍കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും മെന്റലിസ്റ്റ് ആദി പറഞ്ഞു.

TAGS :

Next Story