Quantcast

ദുബൈ വിമാനത്താവളത്തിൽ നാളെ മുതൽ തിരക്കേറും

യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

MediaOne Logo

Web Desk

  • Published:

    18 Nov 2022 9:35 AM GMT

ദുബൈ വിമാനത്താവളത്തിൽ നാളെ മുതൽ തിരക്കേറും
X

ദുബൈ വിമാനത്താവളത്തിൽ നാളെ മുതൽ തിരക്കേറുമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ആദ്യമായി ജി.സി.സി.യിൽ അരങ്ങേറുന്ന ഫുട്‌ബോൾ ലോകകപ്പ്, യു.എ.ഇ ദേശീയദിന വാരാന്ത്യം, വരാനിരിക്കുന്ന

ഉത്സവ സീസൺ എന്നിവയെല്ലാം ദുബൈ വിമാനത്താവളത്തിൽ തിരക്ക് വർധിക്കാൻ കാരണമാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

വരും ദിവസങ്ങളിൽ ദുബൈ വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ ഒരു കുതിച്ചുചാട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാരണങ്ങൾകൊണ്ട് തന്നെ വിമാനയാത്രക്കാർ തങ്ങളുടെ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്താൻ ശ്രമിക്കണമെന്നാണ് അധികൃതർ യാത്രക്കാരോട് ആവശ്യപ്പെടുന്നത്.

TAGS :

Next Story