Quantcast

യുഎഇയിലെ പള്ളികളിൽ മഴക്ക് വേണ്ടി പ്രാർഥിക്കാൻ നിർദേശം

പ്രസിഡന്റ് ശൈഖ് മുഹമ്മദാണ് നിർദേശം നൽകിയത്

MediaOne Logo

Web Desk

  • Published:

    14 Oct 2025 6:36 PM IST

Mosques in the UAE are instructed to pray for rain
X

ദുബൈ: യുഎഇയിലെ പള്ളികളിൽ മഴക്ക് വേണ്ടി പ്രാർഥിക്കാൻ നിർദേശം. പ്രസിഡന്റ് ശൈഖ് മുഹമ്മദാണ് നിർദേശം നൽകിയത്. ഈമാസം 17ന് വെള്ളിയാഴ്ച ജുമുഅക്ക് അര മണിക്കൂർ മുമ്പായിരിക്കും പ്രത്യേക നമസ്‌കാരം. രാജ്യത്തുടനീളമുള്ള എല്ലാ പള്ളികളിലും മഴയ്ക്കുവേണ്ടിയുള്ള നമസ്‌കാരം നടത്തണമെന്ന് പ്രസിഡന്റ് നിർദേശിച്ചു.

അടുത്തിടെ രാജ്യത്തെ വിവിധയിടങ്ങളിൽ മഴ ലഭിച്ചിരുന്നു. ചില പ്രദേശങ്ങളിൽ നേരിയ മഴയും മറ്റു ചിലയിടങ്ങളിൽ കനത്ത മഴയും ലഭിച്ചു. ഒക്ടോബർ 12 ന് വാദികൾ കരകവിഞ്ഞൊഴുകി. ഒക്ടോബർ 10 മുതൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥയാണ് കാണപ്പെടുന്നത്. ഒക്ടോബർ 14 വരെ ഇത് തുടരുമെന്നാണ് പ്രതീക്ഷ. തെക്ക് നിന്ന് ഒരു ഉപരിതല ന്യൂനമർദ്ദം വ്യാപിക്കുന്നതും താരതമ്യേന തണുത്തതും ഈർപ്പമുള്ളതുമായ വായുവിനൊപ്പം ഒരു ഉയർന്ന ലെവൽ ന്യൂനമർദ്ദവും യുഎഇയെ ബാധിക്കുമെന്ന് എൻസിഎം അറിയിച്ചു.

TAGS :

Next Story