Quantcast

അൽ ഖൈൽ റോഡിൽ നിന്ന് അൽ അസായേൽ സ്ട്രീറ്റിലേക്ക്; ദുബൈ നഗരത്തിൽ പുതിയ മൂന്നുവരി പാലം തുറന്നു

പദ്ധതിയിലെ മറ്റൊരു പാലവും രണ്ട് തുരങ്കപാതകളും അടുത്തമാസം തുറക്കുമെന്ന് അതോറിറ്റി

MediaOne Logo

Web Desk

  • Updated:

    2026-07-26 17:42:49

Published:

26 July 2026 11:11 PM IST

അൽ ഖൈൽ റോഡിൽ നിന്ന് അൽ അസായേൽ സ്ട്രീറ്റിലേക്ക്; ദുബൈ നഗരത്തിൽ പുതിയ മൂന്നുവരി പാലം തുറന്നു
X

ദുബൈ: ദുബൈ നഗരത്തിൽ പുതിയ മൂന്നുവരി പാലം തുറന്നു. അൽ ഖൈൽ റോഡിൽ നിന്ന് അൽ അസായേൽ സ്ട്രീറ്റിലേക്കാണ് പുതിയ പാലം നിർമിച്ചത്. മണിക്കൂറിൽ 3,600 വാഹനങ്ങൾക്ക് ഈ പാലത്തിലൂടെ കടന്നുപോകാം.

ഊദ്മേത അൽഅസായേൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച മൂന്നുവരി പാലമാണ് ഇന്ന് ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഈ പദ്ധതിയിലെ മറ്റൊരു പാലവും രണ്ട് തുരങ്കപാതകളും അടുത്തമാസം തുറക്കുമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

അൽഖൈൽ റോഡിൽ നിന്ന് അൽവാസൽ ക്ലബ് വഴി അൽഅസായീൽ സ്ട്രേറ്റിലേക്ക് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതാണ് പുതിയ പാലം. മണിക്കൂറിൽ 3,600 വാഹനങ്ങൾക്ക് കടന്നുപോകാൻ ശേഷിയുള്ളതാണ് പുതിയ പാലമെന്ന് ആർ.ടി.എ അധികൃതർ പറഞ്ഞു. ഊദ്മേത, അൽ അസായേൽ സ്ട്രീറ്റ് വികസന പദ്ധതി 90 ശതമാനം പിന്നിട്ടതായും ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ അറിയിച്ചു. നാല് ഇന്റർസെക്ഷനുകൾ, 4.3 കിലോമീറ്റർ നീളമുള്ള രണ്ട് ടണൽപാതകൾ, 14 കിലോമീറ്റർ റോഡ് എന്നിവ ഈപദ്ധതിയുടെ ഭാഗമാണ്.

TAGS :

Next Story