മണിക്കൂറിന് 4 ദിർഹം; ദുബൈ ഹെൽത്ത്‌കെയർ സിറ്റിയിൽ പുതിയ പെയ്ഡ് പാർക്കിങ് താരിഫ്
തിങ്കൾ മുതൽ ശനി വരെ 8 AM - 10 PM നിരക്ക് ബാധകം

ദുബൈ ഹെൽത്ത്‌കെയർ സിറ്റിയിൽ (രണ്ടാം ഘട്ടം) പുതിയ പെയ്ഡ് പബ്ലിക് പാർക്കിങ് താരിഫുകൾ അവതരിപ്പിച്ചു. ദുബൈ എമിറേറ്റിലെ പെയ്ഡ് പബ്ലിക് പാർക്കിങ് സേവന ദാതാവായ പാർക്കിനാണ് പാർക്കിങ് നടപ്പാക്കുന്നത്. മണിക്കൂറിന് 4 ദിർഹം എന്ന കണക്കിൽ നാല് മണിക്കൂറിന് 16 ദിർഹം വരെ ഫീസ് ഈടാക്കും. 365G എന്ന കോഡിന് കീഴിലാണ് പുതിയ പാർക്കിങ് സോൺ. ഇത്തര പ്രദേശങ്ങൾ തിരിച്ചറിയാനായി അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു.
തിങ്കൾ മുതൽ ശനി വരെ പീക്ക് ആക്ടിവിറ്റി സമയമായ രാവിലെ 8 മുതൽ രാത്രി 10 വരെ നിരക്കുകൾ ബാധകമാകുമെന്ന് പാർക്കിൻ അറിയിച്ചു. ദുബൈയിലെ ഏറ്റവും തിരക്കേറിയ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ് ഇവിടം. പാർക്കിങ് മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും ഗതാഗതം സുഗമമാക്കാനുമാണ് നടപടി.
Next Story
Adjust Story Font
16

