Quantcast

ഇനി വെള്ളക്കെട്ടില്ല; ദുബൈയിലെ വൻ ഓവുചാൽ പദ്ധതി ഒന്നാംഘട്ടം പൂർത്തിയായി

ഒന്നാം ഘട്ടം 250 ദശലക്ഷം ദിർഹം ചെലവഴിച്ചാണ് പൂർത്തിയാക്കിയത്

MediaOne Logo

Web Desk

  • Published:

    13 April 2026 2:52 PM IST

No more waterlogging; First phase of Dubais massive drainage project completed
X

ദുബൈ: അൽ ഖൂസ് ക്രിയേറ്റീവ് സോണിലെ മലിനജല-മഴവെള്ള ശൃംഖല വികസന പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. 500 ദശലക്ഷം ദിർഹം ആകെ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതിയുടെ ഒന്നാം ഘട്ടം 250 ദശലക്ഷം ദിർഹം ചെലവഴിച്ചാണ് പൂർത്തിയാക്കിയത്.

അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 1, 2, 3, 4 എന്നിവിടങ്ങളിലും, ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള പ്രദേശങ്ങളിലുമാണ് ഈ പുതിയ ശൃംഖല പ്രയോജനപ്പെടുക. അത്യാധുനികവും സുസ്ഥിരവുമായ രീതിയിൽ മലിനജലവും മഴവെള്ളവും ഒഴുക്കിക്കളയാനുള്ള ഒരു സംയോജിത സംവിധാനം ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കനത്ത മഴ പെയ്യുന്ന സമയങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാനും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാനും ഈ പദ്ധതി സഹായിക്കും.

TAGS :

Next Story