Quantcast

വിദേശ കറൻസിയോ അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകളോ കയ്യിൽ കരുതേണ്ട; യുപിഐ ഇനി യുഎഇയിലും ഉപയോ​ഗിക്കാം

യുപിഐയും യുഎഇയുടെ 'ആനി' സിസ്റ്റവും കൈകോർത്തു

MediaOne Logo

Gulf Desk

  • Published:

    21 Sept 2026 2:46 PM IST

No need to carry foreign currency or international credit cards; UPI can now be used in the UAE as well.
X

ദുബൈ: യുഎഇ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും ഇനി സ്വന്തം ഫോണിലുള്ള യു.പി.ഐ ആപ്പുകൾ ഉപയോഗിച്ച് പണമിടപാട് നടത്താം. യുഎഇയിലെ മാളുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് നേരിട്ട് പണമടയ്ക്കാനാകും. ഇതിനായി വിദേശ കറൻസിയോ അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകളോ കയ്യിൽ കരുതേണ്ടതില്ല. ഇന്ത്യയിലെ യു.പി.ഐ സംവിധാനത്തെ യുഎഇയുടെ ഇൻസ്റ്റന്റ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ 'ആനി' (AANI) എന്ന സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. പണമടയ്ക്കുമ്പോൾ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് രൂപയായി തന്നെയാണ് തുക ഈടാക്കുന്നത്. ഇന്ത്യയിലെ എൻ.പി.സി.ഐ (NPCI) അന്താരാഷ്ട്ര വിഭാഗവും യുഎഇ അധികൃതരും കൈകോർത്താണ് ഇത് നടപ്പിലാക്കുന്നത്.

കൂടാതെ ഇന്ത്യയുടെ റൂപേ കാർഡ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി യുഎഇ സ്വന്തമായി 'ജയ്വാൻ' (JAYWAN) എന്ന പേരിൽ പുതിയ കാർഡ് ശൃംഖലയും വികസിപ്പിച്ചിട്ടുണ്ട്. യു.എ.ഇയിലുള്ള പ്രവാസികൾക്ക് ബാങ്ക് വഴി കുറഞ്ഞ ചെലവിലും വേഗത്തിലും നാട്ടിലേക്ക് പണമയക്കാൻ (Remittance) ഇത് സഹായിക്കും. യുഎഇക്ക് പുറമെ സിംഗപ്പൂർ, ഫ്രാൻസ്, മൗറീഷ്യസ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയുടെ ഈ സേവനങ്ങൾ നിലവിൽ ലഭ്യമാണ്.

TAGS :

Next Story