Quantcast

യു.എ.ഇയിൽ വില വർധിക്കില്ല; വില നിയന്ത്രണത്തിന് പുതിയ നയം

നിലവിൽ അവശ്യ സാധനങ്ങൾക്ക്​ യു.എ.ഇ വില നിയ​ന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​. നിശ്ചിത ഉൽപന്നങ്ങൾക്ക്​ ഗവര്‍ണ്‍മെന്‍റ് അനുമതിയോടെയല്ലാതെ വില വർധിപ്പിക്കാനാവില്ല.

MediaOne Logo

Web Desk

  • Updated:

    2023-04-08 19:13:36.0

Published:

8 April 2023 11:45 PM IST

No price increase in UAE, New Policy, Price Control
X

അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ പുതിയ നയം രൂപപ്പെടുത്തുന്നതിനെ കുറിച്ച്​ യു.എ.ഇ ഗവര്‍ണ്‍മെന്‍റ് പഠനം നടത്തും. യു.എ.ഇ പാർലമെന്‍ററി ബോഡിയായ ഫെഡറൽ നാഷനൽ കൗൺസിലിൽ ചോദ്യത്തിന്​ മറുപടിയായി സാമ്പത്തിക കാര്യ മന്ത്രി അബ്​ദുല്ല ബിൻ തൗഖ്​ ആണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​.

ഉപഭോക്​താക്കളെയും പ്രദേശിക ഉദ്​പാദകരെയും വ്യവസായികളെയും കർഷകരെയും സംരക്ഷിക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ്​ പഠനം​. ഉദ്​പാദകർക്ക്​ ന്യായമായ വില ലഭിക്കുന്നതിനൊപ്പം ഉപഭോക്​താക്കളെ അമിത വിലക്കയറ്റത്തിൽ നിന്ന്​ സംരക്ഷിക്കുകയും ചെയ്യുന്നതായിരിക്കും നയം. നിലവിൽ അവശ്യ സാധനങ്ങൾക്ക്​ ഗവര്‍ണ്‍മെന്‍റ് വില നിയ​ന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​. നിശ്ചിത ഉൽപന്നങ്ങൾക്ക്​ സർക്കാർ അനുമതിയോടെയല്ലാതെ വില വർധിപ്പിക്കാനാവില്ല. ഈ നിയമം കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനെ കുറിച്ച്​ ചർച്ച ചെയ്യും.

അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാൻ യാതൊരു നീക്കവുമില്ലെന്ന്​ സാമ്പത്തിക കാര്യ മന്ത്രാലയത്തിലെ മോണിറ്ററിങ്​ ആൻഡ്​ ഫോളോവിങ്​ അപ്​ അസിസ്റ്റന്‍റ്​ അണ്ടർ സെക്രട്ടറി അബ്​ദുല്ല അൽ ഷംസി പറഞ്ഞു. നീതീകരിക്കാത്ത രീതിയിൽ വിലവർധിക്കുന്നില്ലെന്ന്​ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

കഴിഞ്ഞ മാസം മുട്ട ഉൾപെടെയുള്ള കോഴി ഉൽപന്നങ്ങൾക്ക്​ 13 ശതമാനം വില വർധിപ്പിക്കാൻ ഗവര്‍ണ്‍മെന്‍റ് അനുമതി നൽകിയിരുന്നു. ആറ്​ മാസത്തേക്കാണ്​ വില വർധനക്ക്​​ അനുമതി നൽകിയത്​. ഉദ്​പാദന ചെലവ്​ വർധിച്ചതിനാൽ വിവിധ സ്ഥാപനങ്ങളും ഫാമുകളും നിരന്തരമായി നൽകിയ അപേക്ഷയെ തുടർന്നാണ്​ വില വർധനവിന്​ അനുമതി നൽകിയതെന്ന്​ സാമ്പത്തിക കാര്യമന്ത്രാലയം വ്യക്​തമാക്കി

TAGS :

Next Story