അബൂദബിയിലെ മിസൈലാക്രമണം: കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരൻ
പരിക്കേറ്റ മൂന്ന് പേരിൽ ഒരാളും ഇന്ത്യക്കാരൻ

അബൂദബി: യുഎഇയിലെ അബൂദബിയിലുണ്ടായ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരൻ. പാകിസ്താൻ സ്വദേശിയാണ് മരിച്ച മറ്റൊരാൾ. പരിക്കേറ്റ മൂന്ന് പേരിൽ ഒരാളും ഇന്ത്യക്കാരനാണ്. യുഎഇ, ജോർദാൻ സ്വദേശികളാണ് പരിക്കേറ്റ മറ്റുള്ളവർ. അബൂദബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
അബൂദബി സൈ്വഹാൻ സ്ട്രീറ്റിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റതായി മീഡിയ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. നിരവധി വാഹനങ്ങൾക്ക് നാശം നേരിട്ടതായും പറഞ്ഞു.
സൈ്വഹാൻ സ്ട്രീറ്റിലുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണാണ് മരണം സംഭവിച്ചത്. യുഎഇയിൽ ഇതുവരെ ഉണ്ടായ ആക്രമണങ്ങളിൽ മരണസംഖ്യ 11 ആയി. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു.
Next Story
Adjust Story Font
16

