Quantcast

ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് ഓൺലൈൻ വഴി അപ്പോയിന്റ്‌മെന്റ് എടുക്കണം

ഈമാസം 10 മുതൽ ഇത് നിർബന്ധമാകും

MediaOne Logo

Web Desk

  • Updated:

    2022-10-04 05:13:12.0

Published:

4 Oct 2022 5:11 AM GMT

ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനങ്ങൾക്ക്   ഓൺലൈൻ വഴി അപ്പോയിന്റ്‌മെന്റ് എടുക്കണം
X

ദുബൈയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് ഓൺലൈൻ അപ്പോയിൻമെന്റ് സംവിധാനം ഏർപ്പെടുത്തി. ഈമാസം പത്ത് മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് എത്തുന്നവർക്ക് ഓൺലൈൻ അപ്പോയിന്റ്‌മെന്റ് നിർബന്ധമാകും.

എസ്.ജി.ഐ.വി.എസ് ഗ്ലോബൽ കോമേഴ്‌സ്യൽ ഇൻഫോർമേഷൻ സർവീസ് എന്ന സ്ഥാപനമാണ് ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനങ്ങൾ പുറംജോലി കരാർ ഏറ്റെടുത്തിരിക്കുന്നത്. അറ്റസ്റ്റേഷൻ ആവശ്യമുള്ളവർ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ സഹിതം www.ivsglobalattestation.com എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപ്പോയിന്റമെന്റ് എടുക്കേണ്ടത്.

ഇമെയിലൽ ലഭിച്ച അപ്പോയിന്റ്‌മെന്റ് രേഖയും, തിരിച്ചറിയൽ രേഖകളുമായാണ് ഊദ്‌മേത്ത ബിസിനസ് ആട്രിയത്തിൽ പ്രവർത്തിക്കുന്ന അറ്റസ്റ്റേഷൻ കേന്ദ്രത്തിൽ എത്തേണ്ടത്. ഒക്ടോബർ പത്ത് മുതൽ അടിയന്തര ആവശ്യങ്ങൾക്കുള്ള അറ്റസ്റ്റേഷൻ മാത്രമേ മുൻകൂർ അപ്പോയിൻമെന്റില്ലാതെ സ്വീകരിക്കൂ എന്ന് ഇന്ത്യൻ കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story