Quantcast

യുഎഇയിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം ഈ ആഴ്ചകൂടി തുടരും

സാഹചര്യങ്ങൾ വിലയിരുത്തി ഏപ്രിൽ 3 ന് തുറക്കും

MediaOne Logo

Web Desk

  • Updated:

    2026-03-30 12:26:34.0

Published:

30 March 2026 5:16 PM IST

Distance learning in place for UAE schools as return to classrooms remains under review
X

ദുബൈ: യുഎഇയിലെ സ്കൂളുകളിൽ ഈ ആഴ്ചയും ഓൺലൈൻ പഠനം തുടരുമെന്ന് അധികൃതർ. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഏപ്രിൽ 3 വെള്ളിയാഴ്ച വരെ ക്ലാസുകൾ ഓൺലൈനായി തുടരാനാണ് തീരുമാനം. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പുനഃപരിശോധനയിലാണെന്ന് രക്ഷിതാക്കൾക്ക് ലഭിച്ച അറിയിപ്പിൽ പറയുന്നു. നേരിട്ട് പഠനം ആരംഭിക്കുന്നതിന് ചില സ്കൂളുകൾക്ക് അനുമതി തേടിയിട്ടുണ്ട്.

സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വരുന്ന ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച ശേഷം മാത്രമേ അനുമതി നൽകൂ എന്ന് നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) വ്യക്തമാക്കി. നേരിട്ടുള്ള പഠനം പുനരാരംഭിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് കൃത്യമായ കാരണങ്ങൾ സഹിതം അപേക്ഷിക്കാം. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായിരിക്കും മുൻഗണന. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (MoE) മാർ​ഗനിർദേശങ്ങൾക്കനുസരിച്ച് മാത്രമേ ഓരോ സ്കൂളിനും അനുമതി നൽകൂവെന്നും കെ.എച്ച്.ഡി.എ വക്താവ് അറിയിച്ചു.

TAGS :

Next Story