Quantcast

തൊഴിലധിഷ്ഠിത കോഴ്സുകൾ നോർക്ക റൂട്ട്സ് സ്‌കോളർഷിപ്പോടെ പഠിക്കാൻ അവസരം

ആഗോളതലത്തിൽ ഐ.ടി അനുബന്ധ തൊഴിൽ മേഖലകളിൽ ജോലി കണ്ടെത്താൻ യുവതി യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്സ്

MediaOne Logo

Web Desk

  • Updated:

    2022-09-02 13:52:44.0

Published:

2 Sep 2022 1:47 PM GMT

തൊഴിലധിഷ്ഠിത കോഴ്സുകൾ നോർക്ക റൂട്ട്സ് സ്‌കോളർഷിപ്പോടെ പഠിക്കാൻ അവസരം
X

നോർക്ക റൂട്ട്സും, ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.ടി അക്കാദമി ഓഫ് കേരളയും ചേർന്ന് നടത്തുന്ന ഐ. ടി അനുബന്ധ മേഖലകളിലെ മെഷീൻ ലേണിംഗ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ്, സോഫ്റ്റ്‍വെയർ ടെസ്റ്റിംഗ്, ഡാറ്റാസയൻസ് & അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗോളതലത്തിൽ ഐ.ടി അനുബന്ധ തൊഴിൽ മേഖലകളിൽ ജോലികണ്ടെത്താൻ യുവതി യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്സ്. കോഴ്സ് ഫീസിന്റെ 75% നോർക്ക-റൂട്ട്സ് സ്‌കോളർഷിപ്പാണ്.

കോവിഡ് മഹാമാരിമൂലം തൊഴിൽ നഷ്ടമായവർക്കും, അവസാനവർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ആറുമാസമാണ് കോഴ്സ് കാലയളവ്. ഒക്ടോബർ ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 10. പ്രായപരിധി 45 വയസ്സ്. ഈ വർഷത്തെ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കുന്നതിന് https://ictkerala.org/courses എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

പൂർണ്ണമായും പൊതു അഭിരുചിപരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പൊതു അഭിരുചിപരീക്ഷയിൽ ഉദ്യോഗാർത്ഥികളുടെ വെർബൽ, ന്യൂമെറിക്കൽ, ലോജിക്കൽ അഭിരുചി എന്നിവ വിലയിരുത്തും ഇതിനുപുറമെ, ഡാറ്റ മാനിപ്പുലേഷൻ, പ്രോഗ്രാമിംഗ് ലോജിക്, കമ്പ്യൂട്ടറിന്റെ അടിസ്ഥാനകാര്യങ്ങൾ, രാജ്യാന്തരവിഷയങ്ങളിൽ അധിഷ്ഠിതമായ ചോദ്യങ്ങളും പ്രതീക്ഷിക്കാം. പഠനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലിങ്ക്ഡിൻ ലേണിംഗ് ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാവും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് പഠനവിഷയത്തോട് അനുബന്ധിച്ചുളള മറ്റ് കോഴ്സുകളും പഠിക്കാവുന്നതാണ്. വിദ്യാർത്ഥികളെ തൊഴിലുകൾക്ക് പൂർണ്ണമായും തയ്യാറാക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് എംപ്ലോയബിലിറ്റി ട്രെയിനിംഗും ഐ.സി.ടി. അക്കാദമി കോഴ്സുകളുടെ ഭാഗമായി വിഭാവനം ചെയ്യുന്നു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് 125 മണിക്കൂർ ദൈർഘ്യമുള്ള വെർച്വൽ ഇന്റേൺഷിപ്പ് TCS iONമായി ചേർന്ന് നൽകുന്നു എന്നതും സവിശേഷതയാണ്.

ഐ.സി.ടി. അക്കാദമിയുമായി സഹകരണമുള്ള ദേശീയ, അന്തർദേശീയ ഐ.ടി. കമ്പനികളിൽ തൊഴിൽ നേടുന്നതിനും യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇതിലൂടെ അവസരമുണ്ടാവും. കഴിഞ്ഞവർഷം ആറുമാസ കോഴ്സുകളിലേക്ക് രജിസ്റ്റർ ചെയ്ത 543 വിദ്യാർത്ഥികളിൽ 497 പേർ കോഴ്സ് പൂർത്തിയാക്കി TCS iON-ൽ 125 മണിക്കൂർ ഇന്റേൺഷിപ്പിൽ പ്രവേശിച്ചു. മൈക്രോസ്‌കിൽ പ്രോഗ്രാമിൽ ചേർന്ന 69 പേരിൽ 56 പേരും കോഴ്സ് പൂർത്തിയാക്കി. ഐ.ടി. മേഖലയിലെ അമ്പതോളം കമ്പനികളിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇതുവഴി തൊഴിൽ നേടാനും സാധിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികളായ ടാറ്റ കൺസൽറ്റൻസി സർവ്വീസസ്, യു. എസ്സ് ടി ഗ്ലോബൽ, ഐ. ബി.എസ്സ് സോഫ്റ്റ്വെയര്‍, ക്വസ്റ്റ് ഗ്ലോബൽ, ചാരിറ്റബിൾ ട്രസ്റ്റായ സൗപർണ്ണിക എഡ്യുക്കേഷൻ ട്രസ്റ്റ് എന്നിവർക്ക് പങ്കാളിത്തമുളള പൊതുസ്വകാര്യ സ്ഥാപനമാണ് ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരള എന്ന ഐ.സി.ടി അക്കാദമി കേരള.

TAGS :

Next Story