നീറ്റ് യുജി 2026: ജൂൺ 21 ന് വീണ്ടും പരീക്ഷയെഴുതാൻ യുഎഇയിലെ 1,800-ലേറെ വിദ്യാർഥികൾ
ദുബൈ, ഷാർജ, അബൂദബി കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷയോടെ പുനഃപരീക്ഷ

ദുബൈ: ജൂൺ 21 ന് നീറ്റ് യുജി 2026 പുനഃപരീക്ഷ എഴുതാൻ യുഎഇയിലെ 1,800 ലധികം വിദ്യാർഥികളും. മെയ് 3 ന് ഇന്ത്യയിലെ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നാണിത്. ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നായിരുന്നു നടപടി.
ഇന്ത്യയിലെ ഏറ്റവും മത്സരമേറിയ പ്രവേശന പരീക്ഷകളിലൊന്നാണിത്. ദുബൈ, ഷാർജ, അബൂദബി എന്നീ മൂന്ന് കേന്ദ്രങ്ങളാണ് യുഎഇയിലുള്ളത്. ഇവിടെ കൂടുതൽ സുരക്ഷാ നടപടികളോടെയും പരിഷ്‌കരിച്ച നടപടിക്രമങ്ങൾ അനുസരിച്ചുമാണ് പുനഃപരീക്ഷ നടത്തുക.
എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദം എന്നീ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. ലോകമെമ്പാടുമായി 2.2 ദശലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. യുഎഇയാണ് വിദേശത്തുള്ള നീറ്റ് പരീക്ഷയുടെ ഏറ്റവും വലിയ കേന്ദ്രം.
Next Story
Adjust Story Font
16

