പാലക്കാട് സ്വദേശി അൽഐനിൽ നിര്യാതനായി
ഖബറടക്കം കൊപ്പം തിരുവേഗപ്പുറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

അൽഐൻ: മലയാളി യുവാവ് യുഎഇയിലെ അൽഐനിൽ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കൊപ്പം തിരുവേഗപ്പുറ സ്വദേശി പുത്തൻകുഴിയിൽ മുഹ്സിൻ (34) ആണ് മരിച്ചത്. അൽഐൻ ത്വിവിയ്യയിലെ ഇമാറാത്തിയുടെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ മുഹ്സിനെ ഉടൻ അൽഐനിലെ ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ (ജീമി ഹോസ്പിറ്റൽ) എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു.
അബൂദബിയിൽ പ്രവാസിയായ അസൈനാറിന്റെയും സാഹിറാബാനുവിന്റെയും മകനാണ്. ഭാര്യ: തബ്ഷീറ. നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്ന മയ്യിത്ത് വെള്ളിയാഴ്ച രാവിലെ കൊപ്പം തിരുവേഗപ്പുറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
Next Story
Adjust Story Font
16

