Quantcast

ഷാർജയിൽ രക്ഷിതാക്കൾക്ക് ഗ്രീൻപാസ് വേണം; നിർദേശവുമായി വിദ്യാഭ്യാസ അതോറിറ്റി

പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവർക്ക് പുതിയ നിയമപ്രകാരം വാക്‌സിനെടുത്തവരാണെങ്കിൽ 30 ദിവസമാണ് ഗ്രീൻപാസ് ലഭിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-09-29 18:34:34.0

Published:

29 Sep 2022 5:18 PM GMT

ഷാർജയിൽ  രക്ഷിതാക്കൾക്ക് ഗ്രീൻപാസ് വേണം; നിർദേശവുമായി വിദ്യാഭ്യാസ അതോറിറ്റി
X

ദുബൈ: ഷാർജയിൽ രക്ഷിതാക്കൾക്ക് സ്‌കൂളിൽ പ്രവേശിക്കാൻ അൽഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് നിർബന്ധമാക്കി. കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റിയുടെ നിർദേശം. പിസിആർ പരിശോധന നടത്തുന്നവർക്കാണ് ആപ്പിൽ ഗ്രീൻപാസ് ലഭിക്കുക.

പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവർക്ക് പുതിയ നിയമപ്രകാരം വാക്‌സിനെടുത്തവരാണെങ്കിൽ 30 ദിവസമാണ് ഗ്രീൻപാസ് ലഭിക്കുന്നത്. വാക്‌സിനെടുക്കാത്തവർക്ക് ഏഴ് ദിവസത്തേക്കുമാണ് ഗ്രീൻപാസ് ലഭിക്കുക. സ്‌കൂളുകളുടെ ഗേറ്റിൽ അൽഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് കാണിച്ചെങ്കിൽ മാത്രമേ ഉള്ളിലേക്ക് കടത്തിവിടുകയുള്ളൂ.

ഇതോടൊപ്പം മറ്റ് നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും മാസ്‌ക് നിർബന്ധമില്ല. എന്നാൽ, കോവിഡ് സംശയിക്കപ്പെടുന്നവർ തിരിച്ചെത്തുമ്പോൾ നെഗറ്റീവ് പി.സി.ആർ ഫലം ഹാജരാക്കണം. കോവിഡ് ബാധിതർക്ക് അഞ്ച് ദിവസം ഐസൊലേഷൻ മതി. കോവിഡ് ബാധിച്ചവരുമായി അടുത്തിടപഴകിയവർക്ക് ക്വാറന്റീൻ വേണ്ട. എന്നാൽ, രോഗലക്ഷണങ്ങളുണ്ടെങ്കിൽ പി.സി.ആർ പരിശോധന നടത്തണം. സ്‌കൂളിലെ ദിവസേനയുള്ള സാനിറ്റൈസേഷനും വൃത്തിയാക്കലും തുടരണമെന്നും നിർദേശമുണ്ട്. യുഎഇ സർക്കാർ ഇളവ് നൽകിയതോടെ സ്‌കൂളുകളിൽ കുട്ടികൾ മാസ്‌കില്ലാതെയാണ് എത്തുന്നത്. എന്നാൽ സ്‌കൂൾ ബസിൽ യാത്രചെയ്യുമ്പോൾ കുട്ടികൾക്ക് മാസ്‌ക് നിർബന്ധമാണ്.

TAGS :

Next Story