Quantcast

യു.എ.ഇയിൽ തുടർച്ചയായ രണ്ടാം മാസവും പെട്രോൾ വിലയിൽ വർധനവ്; പുതിയ നിരക്കുകൾ നാളെ മുതൽ

ഡീസൽ വിലയിൽ മാറ്റമില്ല

MediaOne Logo

Web Desk

  • Published:

    30 April 2026 10:47 PM IST

യു.എ.ഇയിൽ തുടർച്ചയായ രണ്ടാം മാസവും പെട്രോൾ വിലയിൽ വർധനവ്; പുതിയ നിരക്കുകൾ നാളെ മുതൽ
X

ദുബൈ: യു.എ.ഇയിൽ വീണ്ടും പെട്രോൾ വില വർധിപ്പിച്ചു. തുടർച്ചയായി രണ്ടാം മാസവും പെട്രോളിന് വില വർധിപ്പിച്ചപ്പോൾ ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. പെട്രോൾ ലിറ്ററിന് 27 ഫിൽസ് വരെയാണ് നാളെ മുതൽ വർധിക്കുക.

ഏപ്രിലിൽ ലിറ്ററിന് 3 ദിർഹം 39 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർപെട്രോളിന് നാളെ മുതൽ മൂന്ന് ദിർഹം 66 ഫിൽസായിരിക്കും നിരക്ക്. സ്‌പെഷ്യൽ പെട്രോളിന്റെ വില മൂന്ന് ദിർഹം 55 ഫിൽസായി വർധിപ്പിപ്പിട്ടുണ്ട്. ഏപ്രിലിൽ മൂന്ന് ദിർഹം 28 ഫിൽസായിരുന്നു വില. ഇപ്ലസ് പെട്രോളിന്റെ മൂന്ന് ദിർഹം 20 ഫിൽസിൽ നിന്ന് മൂന്ന് ദിർഹം 48 ഫിൽസായി വർധിപ്പിച്ചു. ഡീസൽ വില ലിറ്ററിന് നാല് ദിർഹം 69 ഫിൽസ് എന്ന നിരക്ക് തുടരും.

രാജ്യാന്തര വിപണിയിൽ ക്രൂഡ് വിലയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് യു.എ.ഇയിലെ ഇന്ധന വില നിർണയ സമിതിയാണ് ഓരോ മാസവും പെട്രോൾ, ഡീസൽ വില പുതുക്കി നിശ്ചയിക്കുന്നത്. ഇന്ധന വില വർധനവിന് ആനുപാതികമായി ഓരോ എമിറേറ്റിലേയും ടാക്‌സി നിരക്കിലും മാറ്റമുണ്ടാകും. ഇറാൻ-യു.എസ്. സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധി ആഗോളതലത്തിൽ ക്രൂഡോയിൽ വില കുതിച്ചുയരുകയാണ്. എണ്ണവില വർധിക്കുന്നതോടെ അവശ്യ വസ്തുക്കൾ ഉൾപ്പെടെയുള്ളതിന് വില വർധിക്കുമെന്ന ആശങ്കയുണ്ടെങ്കിലും ഡീസൽവില വർധിക്കാത്തതിനാൽ സാധനങ്ങളുടെ വില വല്ലാത ഉയരുന്നത് ഒഴിവാക്കാനാവുമെന്ന പ്രതീക്ഷയുണ്ട്.

TAGS :

Next Story