യു.എ.ഇയിൽ പെട്രോൾ വിലയിൽ നേരിയ വർധനവ്
പുതുക്കിയ ഇന്ധന വിലയുടെ അടിസ്ഥാനത്തിൽ ഓരോ എമിറേറ്റിലെ ടാക്സി നിരക്കുകളിലും മാറ്റം വരും

ദുബൈ: യു.എ.ഇയിൽ പെട്രോൾ വിലയിൽ നേരിയ വർധനവ്. എന്നാൽ ഡീസൽ വില കുറയും. രാജ്യത്ത് പെട്രോൾ ലിറ്ററിന് ഒരു ഫിൽസ് കൂട്ടിയപ്പോൾ, ഡീസൽ ലിറ്ററിന് 12 ഫിൽസ് കുറച്ചു. നാളെ മുതലാണ് വർധനവ് നിലവിൽ വരുന്നത്.
പുതിയ നിരക്കനുസരിച്ച് സൂപ്പർ പെട്രോളിന് 2 ദിർഹം 70 ഫിൽസാണ് ഈടാക്കുക. ആഗസ്റ്റിൽ 2 ദിർഹം 69 ദിർഹമായിരുന്നു നിരക്ക്. സ്പെഷ്യൽ പെട്രോളിന്റെ വില 2 ദിർഹം 57 ഫിൽസിൽ നിന്ന് 2 ദിർഹം 58 ഫിൽസായി. ഇപ്ലസ് വിഭാഗം പെട്രോളിന് 2 ദിർഹം 51 ഫിൽസാണ് പുതിയ വില. ആഗസ്റ്റിൽ 2 ദിർഹം 50 ഫിൽസായിരുന്നു നിരക്ക്.
2 ദിർഹം 78 ഫിൽസുണ്ടായിരുന്ന ഡീസൽ വില 12 ഫിൽസ് കുറഞ്ഞ് നാളെ മുതൽ 2 ദിർഹം 66 ഫിൽസാകും. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി യു.എ.ഇയിലെ ഇന്ധന വില നിർണയ സമിതിയാണ് ഓരോ മാസവും ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്. പുതുക്കിയ ഇന്ധന വിലയുടെ അടിസ്ഥാനത്തിൽ ഓരോ എമിറേറ്റിലെ ടാക്സി നിരക്കുകളിലും മാറ്റം വരും.
Adjust Story Font
16

