ആരോഗ്യത്തോടെയുള്ള ദീർഘായുസിന് പദ്ധതികൾ; പ്രത്യേക അതോറിറ്റിയുമായി ദുബൈ
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്

ദുബൈ: ആരോഗ്യത്തോടെയുള്ള ദീർഘായുസ് ഉറപ്പാക്കാൻ ദുബൈ സർക്കാർ പുതിയ വകുപ്പ് പ്രഖ്യാപിച്ചു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബൈ ലോഞ്ചിവിറ്റി അതോറിറ്റി എന്ന പേരിലാണ് പുതിയ വകുപ്പ്. അത്യാധുനിക ആരോഗ്യ പരിചരണം, ശാരീരിക സൗഖ്യം എന്നിവയിലൂടെ മനുഷ്യർക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് ഉറപ്പാക്കുന്ന ലോകത്തിന്റെ കേന്ദ്രമായി ദുബൈ നഗരത്തെ മാറ്റാൻ ലക്ഷ്യമിട്ടാണ് പുതിയ അതോറിറ്റി പ്രഖ്യാപിച്ചത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനായിരിക്കും ദുബൈ ലോഞ്ചിവിറ്റി അതോറിറ്റിയുടെ പ്രസിഡന്റ്.
സാമ്പത്തിക ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹിലാൽ സഈദ് ആൽ അംറിയെ അതോറിറ്റിയുടെ ചെയർമാനായും നിയമിച്ചു. മെഡിക്കൽ സയൻസ്, ബയോടെക്നോളിജി, ലൈഫ് സയൻസ് എന്നിവയുടെ സഹായത്തോടെ മനുഷ്യന്റെ ആരോഗ്യവും, ജീവിത നിലവാരവും മെച്ചപ്പെടുത്താൻ വിപ്ലവകരമായ കണ്ടെത്തലുകളാണ് ലോകത്ത് നടക്കുന്നത്. ഇത്തരം ഗവേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും ഇതിനായുള്ള നിക്ഷേപത്തിന്റെയും കേന്ദ്രമാക്കി ദുബൈയെ മാറ്റായിരിക്കും അതോറിറ്റിയുടെ പദ്ധതികളെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് പറഞ്ഞു.
Adjust Story Font
16

