Quantcast

പവർ കട്ടോ? കഴിഞ്ഞ വർഷം കറന്റ് പോയത് വെറും '49 സെക്കന്റ്'; സ്വന്തം റെക്കോർഡ് തിരുത്തി ദുബൈ

വൈദ്യുതി മുടങ്ങുന്ന സമയത്തിൽ 13% കുറച്ചാണ് റെക്കോർഡ് മെച്ചപ്പെടുത്തൽ

MediaOne Logo

Web Desk

  • Updated:

    2026-04-28 17:19:38.0

Published:

28 April 2026 10:16 PM IST

Power outage lasted just 49 seconds; Dubai breaks its own record
X

ദുബൈ: കേരളത്തിൽ പവർകട്ടും ലോഡ്ഷെഡ്ഡിങും വീണ്ടും വാർത്തയാകുമ്പോൾ, ദുബൈ നഗരത്തിൽ വൈദ്യുതി മുടങ്ങിയതിന്റെ കണക്കുകൾ പുറത്തുവരികയാണ്. കഴിഞ്ഞവർഷം വെറും 49 സെക്കന്റാണ് ദുബൈയിൽ വൈദ്യുതി മുടങ്ങിയത്. ഇക്കാര്യത്തിൽ സ്വന്തം പേരിലുള്ള ലോക റെക്കോർഡ് തിരുത്തുകയാണ് ദുബൈ നഗരം.

ലോകത്ത് ഏറ്റവും കുറവ് സമയം വൈദ്യുതി മുടങ്ങുന്ന നഗരമാണ് ദുബൈ. ഉപഭോക്താക്കൾക്ക് ഇത് മൂലം 0.82 മിനിറ്റ് വൈദ്യുതി നഷ്ടം നേരിട്ടുവെന്ന് DEWA സി.ഇ.ഒ സഈദ് മുഹമ്മദ് അൽ തായർ പറയുന്നു. നേരത്തേ ഇത് 0.94 മിനിറ്റായിരുന്നു. വൈദ്യുതി മുടങ്ങുന്ന സമയത്തിൽ 13% വീണ്ടും കുറച്ചാണ് ദുബൈ സ്വന്തം പേരിലുള്ള റെക്കോർഡ് തിരുത്തിയിരിക്കുന്നത്.

TAGS :

Next Story