Quantcast

നബിദിനം: യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും അവധി; ഷാർജയിൽ അവധി 28ന്

കഴിഞ്ഞ ഈദുൽ അദ്ഹ പ്രമാണിച്ച്​ ഏഴു ദിവസവും ഈതുൽ ഫിത്വർ പ്രമാണിച്ച്​ ആറു ദിവസവും ജീവനക്കാർക്ക്​ അവധി ലഭിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-09-19 18:17:13.0

Published:

19 Sep 2023 6:16 PM GMT

Private sector holiday in UAE too in Milad-e-sherif
X

ദുബൈ: നബിദിനം പ്രമാണിച്ച്​ പൊതുമേഖലാ സ്ഥാപനങ്ങൾക്ക്​ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചതിന്​ പിന്നാലെ യുഎഇയിലെ സ്വകാര്യ കമ്പനി ജീവനക്കാർക്ക്​ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച്​ ഭരണകൂടം. വെള്ളിയാഴ്ചയ്ക്കൊപ്പം ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുമ്പോൾ ഫലത്തിൽ ജീവനക്കാർക്ക്​ മൂന്നു ദിവസം അവധി ലഭിക്കും.

നടപ്പുവർഷം ഈ രീതിയിൽ മൂന്നു അവധി ദിനങ്ങൾ ഒരുമിച്ച്​ വരുന്ന അവസാനത്തെ വാരാദ്യ ദിനങ്ങളായിരിക്കും ഇത്​. കഴിഞ്ഞ ഈദുൽ അദ്ഹ പ്രമാണിച്ച്​ ഏഴു ദിവസവും ഈതുൽ ഫിത്വർ പ്രമാണിച്ച്​ ആറു ദിവസവും ജീവനക്കാർക്ക്​ അവധി ലഭിച്ചിരുന്നു.

അതേസമയം, ഷാർജയിൽ നബിദിന അവധി 28ന്​ വ്യാഴാഴ്ചയാണ്​. വെള്ളിയാഴ്ച എമിറേറ്റിൽ വാരാന്ത്യ അവധി ആയതിനാലാണ്​ നബിദിന അവധി വ്യാഴാഴ്ചയിലേക്ക്​ മാറ്റിയത്​. വെള്ളി, ശനി, ഞായർ വാരാന്ത്യ അവധി ദിനങ്ങളായതിനാൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായ നാല് ദിവസം അവധി ലഭിക്കും. ഇനി തിങ്കളാഴ്ചയാണ് സർക്കാർ സ്ഥാപനങ്ങൾ തുറന്നു പ്രവൃത്തിക്കുക.



TAGS :

Next Story