Quantcast

യുഎഇയിൽ മഴ തുടരുന്നു

ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Updated:

    2025-12-16 17:52:16.0

Published:

16 Dec 2025 10:53 PM IST

Rain continues in UAE
X

ദുബൈ: യുഎഇയിൽ മഴ തുടരുന്നു. ഫുജൈറ, ഖോർഫുക്കാൻ തുടങ്ങി രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ഇന്നും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഫുജൈറ, ഖോർഫുക്കാൻ, കൽബ, ദിബ്ബ തുടങ്ങിയ മലയോര മേഖലകളിൽ ഇന്ന് ഉച്ചയോടെയാണ് മഴ കനത്തത്. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ടിട്ടുണ്ട്. ഉപരിതല ന്യൂനമർദ്ദത്തോടൊപ്പം കിഴക്കൻ ദിശയിൽ നിന്ന് ഈർപ്പമേറിയ കാറ്റ് വീശുന്നതാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ ഇത് കാരണമായിട്ടുണ്ട്.

അപകടസാധ്യത കണക്കിലെടുത്ത് കിഴക്കൻ മേഖലകളിൽ ഓറഞ്ച് അലേർട്ടും സമീപ പ്രദേശങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ, അണക്കെട്ടുകൾക്കും വാദികൾക്കും സമീപം പോകരുതെന്ന് പൊലീസ് കർശന നിർദേശം നൽകി. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വരും മണിക്കൂറുകളിലും വടക്കൻ എമിറേറ്റുകളിലും കിഴക്കൻ മേഖലകളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

TAGS :

Next Story