Quantcast

EV വാഹന ഉടമകൾക്ക് ആശ്വാസം; ദുബൈയിലെ പാർക്കുകളിലും ബീച്ചുകളിലും 600 ഇവി ചാർജിങ് സ്റ്റേഷനുകൾ വരുന്നു

രണ്ട് വർഷത്തിനുള്ളിൽ 150 പാർക്കിങ് ബേകളിലായി 75 സൂപ്പർ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും

MediaOne Logo

Web Desk

  • Published:

    4 April 2026 1:50 PM IST

Relief for EV vehicle owners; 600 EV charging stations coming to parks and beaches in Dubai
X

ദുബൈ: ദുബൈയിലെ പാർക്കുകളിലും ബീച്ചുകളിലും എത്തുന്ന ഇലക്ട്രിക് വാഹന ഉടമകൾക്ക് ഇനിമുതൽ വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ തന്നെ വാഹനങ്ങൾ ചാർജ് ചെയ്യാം. ദുബൈ മുനിസിപ്പാലിറ്റിയും യുഎഇവി ഇമറാത്ത് ഇവി ചാർജിങ് സ്റ്റേഷൻസ് കമ്പനിയും സംയുക്തമായി നടപ്പിലാക്കുന്ന പുതിയ പദ്ധതി പ്രകാരം 600 പാർക്കിങ് ഇടങ്ങളിലാണ് സൂപ്പർ ചാർജിങ് സൗകര്യങ്ങൾ ഒരുങ്ങുന്നത്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 150 പാർക്കിങ് ബേകളിലായി 75 സൂപ്പർ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. പ്രധാന പാർക്കുകൾ, ബീച്ചുകൾ, പൊതുവിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ചാർജിങ് പോയിന്റുകൾ ലഭ്യമാക്കും. താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ എളുപ്പത്തിൽ ചാർജിങ് സൗകര്യമുണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 150 ദശലക്ഷം ദിർഹം ചെലവ് വരുന്ന ഈ പദ്ധതി, ദുബൈ ഇക്കണോമിക് അജണ്ട D33 ന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് PPP Model പദ്ധതിയുടെ പ്രവർത്തനം.

യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. കുറഞ്ഞ മെയിന്റനൻസ് ചെലവും 2024 ൽ ചാർജിങ് നിരക്കുകൾ ഏകീകരിച്ചതും കൂടുതൽ ആളുകളെ ഇവികളിലേക്ക് ആകർഷിച്ചു. ഏകദേശം 52 ശതമാനം ആളുകളും ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനോ ലീസിനെടുക്കാനോ താല്പര്യപ്പെടുന്നവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

TAGS :

Next Story