Quantcast

മഴ കനക്കുമെന്ന റിപ്പോർട്ട്: ഫുജൈറയിലെ സ്കൂളുകൾ ഓൺലൈൻ ആകുന്നു

വരും ദിവസങ്ങളിലെ കാലാവസ്ഥയെ അടിസ്ഥാനമാക്കി അടുത്തയാഴ്ചകളിലെ കാര്യം തീരുമാനിക്കും എന്നാണ്​ അറിയിപ്പ്

MediaOne Logo

Web Desk

  • Updated:

    2023-01-06 19:46:47.0

Published:

6 Jan 2023 7:05 PM GMT

മഴ കനക്കുമെന്ന റിപ്പോർട്ട്: ഫുജൈറയിലെ സ്കൂളുകൾ ഓൺലൈൻ ആകുന്നു
X

ഫുജൈറ: മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന്​ ഫുജൈറയിലെ ചില സ്കൂളുകൾ ഈ ആഴ്ച ഓൺലൈൻ പഠനത്തിലേക്ക്​ മാറുന്നു. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കരിക്കുലം പിൻപറ്റുന്ന സ്കൂളുകൾക്കും നഴ്സറികൾക്കുമാണ്​ ഫുജൈറയിൽ ഓൺലൈൻ പഠനം പ്രഖ്യാപിച്ചിരിക്കുന്നത്​. ഇത്​ സംബന്ധിച്ച്​ എമിറേറ്റ്​സ്​ സ്കൂൾസ്​ എസ്റ്റാബ്ലിഷ്​മെന്‍റ്​ ഫുജൈറയിലെ സ്കൂളുകൾക്ക്​ സർക്കുലർ അയച്ചു. വരും ദിവസങ്ങളിലെ കാലാവസ്ഥയെ അടിസ്ഥാനമാക്കി അടുത്തയാഴ്ചകളിലെ കാര്യം തീരുമാനിക്കും എന്നാണ്​ അറിയിപ്പ്​.

TAGS :

Next Story