യുഎഇ-സൗദി റെയിൽവേ: വിദൂര ദേശങ്ങളിലേക്ക് അതിവേഗമെത്താൻ റോഡ്-റെയിൽ ആംബുലൻസ്
വിദൂര മരുഭൂമികളിലടക്കം അടിയന്തര മെഡിക്കൽ സേവനമെത്തിക്കും

ദുബൈ: യുഎഇയിൽ റെയിൽവേ ട്രാക്കിലും റോഡിലും സഞ്ചരിക്കാൻ കഴിയുന്ന പ്രത്യേക ആംബുലൻസ് ഒരുങ്ങുന്നു. യുഎഇ-സൗദി റെയിൽവേ ശൃംഖലയോട് ചേർന്നാണ് യുഎഇയിലെ ആദ്യ റോഡ്-റെയിൽ ആംബുലൻസ് പ്രവർത്തിക്കുക. യുഎഇയിലെയും സൗദി അറേബ്യയിലെയും വിദൂര മരുഭൂമി പ്രദേശങ്ങളിലടക്കം അടിയന്തര മെഡിക്കൽ സേവനം നൽകാൻ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ. നാഫ്‌കോ പ്രാദേശികമായി നിർമിച്ചതാണ് വാഹനം. അമേരിക്കൻ സ്റ്റാൻഡേർഡ് ആംബുലൻസ് സംവിധാനത്തെ നൂതന റെയിൽ ഗിയർ സിസ്റ്റവുമായി സംയോജിപ്പിച്ചാണ് പ്രവർത്തനം. സാധാരണ ആംബുലൻസുകൾ എത്തിച്ചേരാൻ ബുദ്ധിമുട്ടുന്ന പ്രദേശങ്ങളിലേക്ക് എത്താൻ ഈ സംവിധാനം സഹായിക്കുന്നു.
യുഎഇയും സൗദി അറേബ്യയും ചേർന്ന വിപുല റെയിൽ ശൃംഖല വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇത്തരം റെയിൽ ആംബുലൻസുകൾക്ക് വിദൂര ദേശങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരാൻ കഴിയും. സൗദി അതിർത്തിയിലെ ഗുവൈഫത്തിൽ നിന്ന് ഫുജൈറയിലേക്ക് ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിന്റെ 900 കിലോമീറ്റർ ലൈൻ പ്രവൃത്തി നടന്നുവരികയാണ്.
Adjust Story Font
16

