കൂട്ടയോട്ടത്തിൽ പങ്കെടുത്ത് റോബോട്ടുകൾ; ദുബൈ മിർദിഫ് സെന്ററിലായിരുന്നു ഓട്ടം

ദുബൈ: ദുബൈയിലെ ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ദീർഘദൂരയോട്ട മൽസരത്തിൽ പങ്കെടുക്കാൻ റോബോട്ടുകളെത്തി. മിർദിഫ് സിറ്റിസെന്ററിൽ നടന്ന മാളത്തൺ കൂട്ടയോട്ടത്തിലാണ് മനുഷ്യർക്കൊപ്പം ഓടാൻ റോബോട്ടുകളെത്തിയത്.
മാളത്തൺ എന്ന പേരിൽ നടക്കുന്ന കൂട്ടയോട്ടത്തിലും വ്യായാമത്തിലും ഇന്നത്തെ ഹീറോകൾ ഇവരായിരുന്നു. മനുഷ്യനെ പോലെ ഒപ്പം ഓടാനെത്തിയ ഹ്യൂമനോയ്ഡ് റോബോട്ടും, നായ്ക്കളെ പോലെ ഓടുന്ന റോബോഡോഗും. മിർദിഫ് സിറ്റി സെന്ററിൽ മാളത്തണിൽ പങ്കെടുക്കാനെത്തിയവരുടെ മുഴുവൻ ശ്രദ്ധയും ഇവരിലായിരുന്നു. ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും കൂടെയോടാനും തിരക്കോട് തിരക്ക്. ദുബൈ ഫ്യൂച്ചർ മ്യൂസിയമാണ് ഈ റോബോട്ടുകളെ രംഗത്തിറക്കിയത്. കഴിഞ്ഞദിവസം ദുബൈ ഭരണാധികാരിയുടെ മജ്ലിസിലെത്തിയും ഹ്യൂമനോയ്ഡ് റോബോട്ട് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
Next Story
Adjust Story Font
16

