Quantcast

ദുബൈയിൽ റമദാനിലെ ടോൾ നിരക്ക് പ്രഖ്യാപിച്ച് സാലിക്

ഗതാഗതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    16 Feb 2026 5:30 PM IST

Salik announces toll rates for Ramadan in Dubai
X

ദുബൈ: റമദാൻ മാസത്തിലേക്ക് പുതുക്കിയ ടോൾ നിരക്ക് പ്രഖ്യാപിച്ച് ദുബൈയിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്. ഗതാഗതത്തിലും നഗരത്തിലെ ഓഫീസ്, സ്‌കൂൾ സമയങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് നിരക്ക് പരിഷ്‌കരിച്ചത്. ഗതാഗതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

നോമ്പ് സമയവും ദിനചര്യകളും ക്രമീകരിക്കാനായി ഗവൺമെന്റ് പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. ഗവൺമെന്റ് ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, സ്‌കൂളുകൾ എന്നിവ ഇത് പാലിക്കും. ജീവനക്കാർക്കും വിദ്യാർഥികൾക്കും സൗകര്യപൂർവം നോമ്പെടുക്കാനാണിത്.

പുതുക്കിയ നിരക്ക്

തിങ്കൾ മുതൽ ശനി വരെ:

  • 9 AM -5 PM വരെ പീക്ക് ഫീ 6 ദിർഹം
  • 7AM മുതൽ 9 AM വരെയും 5 PM മുതൽ 2 AM വരെയും ലോ-പീക്ക് ഫീ 4 ദിർഹം
  • 2 AM മുതൽ 7 AM വരെ ഓഫ് പീക്ക് നിരക്ക് 0 ദിർഹം

ഞായറാഴ്ച (പൊതു അവധി ദിവസങ്ങളും പൊതു പരിപാടികളും ഒഴികെ)

  • 9 AM മുതൽ 5 PM വരെ പീക്ക് നിരക്ക് 4 ദിർഹം
  • 7 AM മുതൽ 9 AM വരെയും 5 PM മുതൽ 2 AM വരെയും ലോ-പീക്ക് നിരക്ക് 4 ദിർഹം
  • 2 AM മുതൽ 7 AM വരെ ഓഫ്-പീക്ക് നിരക്ക് 0 ദിർഹം
TAGS :

Next Story