Quantcast

സഞ്ജയ്​ ഷായുടെ കൈമാറ്റം; കോടതി വിധിക്കെതിരെ അപ്പീൽ

സഞ്ജയ് ഷാക്ക്​ ദുബൈയിൽ തുടരാൻ കോടതി തിങ്കളാഴ്ചയാണ്​ അനുമതി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2022-09-16 18:23:51.0

Published:

16 Sept 2022 11:50 PM IST

സഞ്ജയ്​ ഷായുടെ കൈമാറ്റം; കോടതി വിധിക്കെതിരെ അപ്പീൽ
X

ഡെൻമാർക്കിൽ 170കോടി ഡോളർ തട്ടിപ്പ് നടത്തിയെന്ന കേസിൽ അന്വേഷണം നേരിടുന്ന ബ്രിട്ടീഷ് പൗരൻ സഞ്ജയ്​ ഷായെ നാടുകടത്തുന്നത്​ തടഞ്ഞ കോടതിവിധിക്കെതിരെ അപ്പീലുമായി ദുബൈ അറ്റോർണി ജനറൽ. സഞ്ജയ് ഷാക്ക്​ ദുബൈയിൽ തുടരാൻ കോടതി തിങ്കളാഴ്ചയാണ്​ അനുമതി നൽകിയത്​. ഡെൻമാർക്കിന്‍റെ ആവശ്യമനുസരിച്ച്​​ തട്ടിപ്പ്​ കേസിൽ പ്രതിയായ ഇയാ​ളെ ദുബൈ പൊലീസ്​ ജൂണിലാണ്​ കസ്റ്റഡിയിലെടുത്തത്​. എന്നാൽ കോടതി ദുബൈയിൽ തുടരാൻ അനുമതി നൽകിയതോടെ നാടുകടത്തുന്നത്​ തടസപ്പെട്ടിരിക്കയാണ്​.

അറ്റോർണി ജനറൽ ഇസാം ഈസ അൽ ഹുമൈദാൻ സമർപ്പിച്ച അപ്പീലിൽ ഉയർന്ന കോടതിയാണ്​ വാദം കേൾക്കുക. അന്താരാഷ്ട്ര ജുഡീഷ്യൽ സഹകരണ നിയമപ്രകാരമുള്ള അധികാരം അനുസരിച്ചാണ്​ അറ്റോർണലി ജനറലിന്‍റെ അപ്പീൽ. നികുതി വെട്ടിപ്പു കേസിൽ അ​ന്വേഷണം നേരിടുന്ന ഇയാളെ കുറ്റവാളികളെ കൈമാറുന്ന അന്താരാഷ്​ട്ര ധാരണപ്രകാരമാണ്​ ദുബൈ പൊലീസ്​ കസ്റ്റഡിയിലെടുത്തത്​.

ഡെന്മാർക്ക് സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്ന യു.എ.ഇ പ്രോസിക്യൂട്ടർമാർ കുറ്റവാളികളെ കൈമാറുന്നതിനുള്ള രേഖകൾ ശരിയായി സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്​ കോടതി നാടുകടത്തൽ തടഞ്ഞത്​. ഈ വിധി വന്നതോടെ സഞ്ജയ് ഷായെ മോചിപ്പിക്കാൻ അദ്ദേഹത്തിന്‍റെ അഭിഭാഷകർ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ വ്യാഴാഴ്ച ഡെൻമാർക്ക്​ സർക്കാർ ഫയൽ ചെയ്ത കേസിൽ ദുബൈ കോടതി ഇദ്ദേഹത്തോട്​ 125കോടി ഡോളർ തിരികെ നൽകണമെന്ന് വിധിച്ചിട്ടുണ്ട്​. ദുബൈപാം ജുമൈറയിലെ ഒരു വില്ലയിൽ താമസിച്ചിരുന്ന സഞ്ജയ് ഷാ നിലവിൽ തടങ്കലിൽ തുടരുകയാണ്​.


TAGS :

Next Story