ദുബൈയിൽ സൗദിയുടെ വിജയാഘോഷം ആകാശം മുട്ടെ; ബുർജ് ഖലീഫയിൽ സൗദി പതാക പ്രദർശിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    23 Nov 2022 5:16 AM GMT

ദുബൈയിൽ സൗദിയുടെ വിജയാഘോഷം ആകാശം മുട്ടെ;   ബുർജ് ഖലീഫയിൽ സൗദി പതാക പ്രദർശിപ്പിച്ചു
X

ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ അർജന്റീനക്കെതിരായ സൗദിയുടെ ചരിത്ര വിജയം അറബ് ലോകവും ആഘോഷമാക്കുകയാണ്. സഹോദര രാഷ്ട്രത്തിന്റെ വിജയത്തിൽ യു.എ.ഇ സ്വദേശികളും പല പ്രവാസികളും സന്തോഷം പങ്കിട്ടു.

അതിനിടയിൽ സാക്ഷാൽ ബുർജ് ഖലീഫയിൽ സൗദിയുടെ ദേശീയ പതാക പ്രദർശിപ്പിച്ചാണ് ദുബൈ വിജയാഘോഷത്തിൽ പങ്കുചേർന്നത്. ബുർജ് ഖലീഫയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തന്നെ ഇന്നലെ രാത്രി സൗദി പതാക പ്രദർശിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സൗദിയുടെ ഗംഭീര വിജയത്തെയും താരങ്ങളുടെ പ്രകടനത്തെയും ആരാധകർ പ്രശംസിച്ചു.

TAGS :

Next Story