ഏപ്രിൽ 20 മുതൽ ദുബൈയിൽ സ്കൂളുകൾ തുറക്കുന്നു; സുരക്ഷാബോധവത്കരണ പരിപാടികളുമായി സ്കൂളുകൾ
ആദ്യ ആഴ്ചയിൽ തന്നെ പ്രത്യേക സുരക്ഷബോധവൽക്കരണ ക്ലാസുകളും മോക്ക് ഡ്രില്ലുകളും സംഘടിപ്പിക്കും

ദുബൈ: യുഎഇയിൽ ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു. മേഖലയിലെ സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് ഒന്നര മാസത്തിലേറെയായി തുടർന്നുപോന്ന ഓൺലൈൻ പഠനത്തിന് ശേഷമാണ് വിദ്യാർഥികൾ കാമ്പസുകളിലേക്ക് തിരിച്ചെത്തുന്നത്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈയിലെ സ്കൂളുകളിൽ ആദ്യ ആഴ്ചയിൽ തന്നെ പ്രത്യേക സുരക്ഷബോധവൽക്കരണ ക്ലാസുകളും മോക്ക് ഡ്രില്ലുകളും സംഘടിപ്പിക്കും.
ഓരോ പ്രായത്തിലുള്ള കുട്ടികൾക്കും അനുയോജ്യമായ രീതിയിലുള്ള സുരക്ഷാ മുൻകരുതൽ പരിശീലനങ്ങൾ സ്കൂളുകൾ നൽകും. സ്കൂളിലെത്തുന്നതിനും തിരിച്ചുപോകുന്നതിനുമുള്ള സമയക്രമത്തിൽ പരമാവധി ഇളവുകൾ നൽകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ സുരക്ഷ മുൻനിർത്തി വളരെ ശ്രദ്ധയോടും ഘട്ടം ഘട്ടമായുമാണ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക.
Next Story
Adjust Story Font
16

