Quantcast

2028 ഓടെ വെള്ളത്തിൽ നിന്ന് പറക്കാം...?; അതിവേഗ യാത്രക്കായി അബൂദബിയിൽ സീഗ്ലൈഡറുകൾ

പദ്ധതിക്കായി കരാർ ഒപ്പുവച്ചു

MediaOne Logo

Web Desk

  • Published:

    7 Feb 2026 5:44 PM IST

Seagliders in Abu Dhabi for high-speed travel
X

അബൂദബി: പുതിയ തരം ഇലക്ട്രിക്, ഹൈ-സ്പീഡ് മറൈൻ വാഹനങ്ങളായ സീഗ്ലൈഡറുകൾ അവതരിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് അബൂദബി. എമിറേറ്റിലെ തീരദേശ ഗതാഗതവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. ഇതിനായുള്ള കരാറിൽ സാംസ്‌കാരിക, ടൂറിസം വകുപ്പ് - അബൂദബി (DCT അബൂദബി), അബൂദബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസ് (ADIO), ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (അബൂദബി മൊബിലിറ്റി), VERSA അഡ്വാൻസ്ഡ് മാരിടൈം സർവീസസ് (VERSA) എന്നിവ ഒപ്പുവച്ചു.

2028 ഓടെ എമിറേറ്റിൽ സീഗ്ലൈഡർ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഇത് താമസക്കാർക്കും സന്ദർശകർക്കും യാത്രാസൗകര്യം വർധിപ്പിക്കും. അബൂദബി നഗരത്തിനും അൽ ദഫ്‌റ മേഖലക്കും ഇടയിലായിരിക്കും പ്രാരംഭ പദ്ധതി. പിന്നീട് എമിറേറ്റിലുടനീളം വിപുലീകരിക്കും, തുടർന്ന് യുഎഇയിലുടനീളം വ്യാപിപ്പിക്കും.

TAGS :

Next Story