Quantcast

ഷാർജ-കണ്ണൂർ വിമാനം വൈകുന്നു

MediaOne Logo

Web Desk

  • Published:

    31 Oct 2022 9:19 AM GMT

ഷാർജ-കണ്ണൂർ വിമാനം വൈകുന്നു
X

യാത്രക്കാരെ ദുരിതത്തിലാക്കി ഷാർജയിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു. എയർ ഇന്ത്യ എക്‌സ്പ്രസ് IX746 വിമാനമാണ് 5 മണിക്കൂറിലേറെയായി വൈകുന്നത്. ഇന്ന് രാവിലെ 8ന് പുറപ്പെടേണ്ട വിമാനമാണ് ഇത്രയും സമയമായിട്ടും പുറപ്പെടാതിരിക്കുന്നത്.

ഈ വിമാനത്തിൽ പുറപ്പെടേണ്ട യാത്രക്കാരെ വിമാനത്തിൽ എത്തിക്കാൻ ബസിൽ കയറ്റി പിന്നീട് തിരിച്ചിറക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 150 ലേറെ യാത്രക്കാരാണ് ഇതോടെ പ്രയാസത്തിലായിരിക്കുന്നത്.

TAGS :

Next Story